ഐ.പി.എല്ലില്‍ പരിക്ക് വേട്ട തുടങ്ങി; ഡല്‍ഹി സ്പിന്നര്‍ പുറത്ത്

ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരിക്ക് വേട്ട ആരംഭിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്പിന്നര്‍ എം.സിദ്ധാര്‍ത്ഥാണ് പരിക്കേറ്റ് പുറത്തായത്. സിദ്ധാര്‍ത്ഥിനു പകരം കുല്‍വന്ദ് ഖെജ്രോലിയയെ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റ് അറിയിച്ചു.

ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ പരിക്കേറ്റ് പുറത്താകുന്ന ആദ്യ കളിക്കാരനാണ് സിദ്ധാര്‍ത്ഥ്.പരിശീലനത്തിനിടെ തുടയിലേറ്റ പരിക്കാണ് സിദ്ധാര്‍ത്ഥിന് വിനയായത്. താരത്തിന് ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടമാകുമെന്ന് പരിശോധനകള്‍ക്കുശേഷം ടീം സ്ഥിരീകരിച്ചു.

ഇടംകൈയന്‍ സ്പിന്നറായ സിദ്ധാര്‍ത്ഥ് തമിഴ്‌നാടിന്റെ ഉയര്‍ന്നുവരുന്ന യുവ താരങ്ങളിലൊരാളാണ്. സിദ്ധാര്‍ത്ഥിന് പകരമെത്തിയ ഖെജ്രോലിയ ഡല്‍ഹിയുടെ ഇടംകൈയന്‍ പേസറാണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ