ഓസീസിനു എതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അണ്ടര്‍-19 ലോകകപ്പില്‍ ഓസീസിനു എതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ തന്നെ ടീമിന്റെ മിന്നുംപ്രകടനം. ഓസീസിനു എതിരെ 328 റണ്‍സ് എന്ന കൂറ്റന്‍ റണ്‍മതിലാണ് ഇന്ത്യന്‍ യുവനിര ഉയര്‍ത്തിയത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഓസീസ് 42.5 ഓവറില്‍ 228 റണ്‍സ് നേടിയത്. ഓസീസിനെ നൂറു റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

നാഗര്‍കോട്ടിയും ശിവം മാവിയും ഇന്ത്യയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം നേടിയിരുന്നു. ഓപ്പണര്‍ എഡ്വാര്‍ഡ്സ് 73 റണ്‍സ് നേടിയതാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. രണ്ടക്കം കാണാതെ നാലു പേരാണ് ഓസീസ് നിരയില്‍ കൂടാരം കയറിയത്.

നേരെത്ത നായകന്‍ പൃഥ്വി ഷായുടെയും മന്‍ജോത് കള്‍റയുടെയും ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്കു അടിത്തറ പാകിയത്. 29.4 ഓവറില്‍ 180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 94 റണ്‍സ് നേടിയ പൃഥ്വി ഷായും 86 റണ്‍സ് നേടിയ മന്‍ജോതുമാണ്‌ ഇന്ത്യയുടെ ബാറ്റിംഗിനു അടിത്തറ പാകിയത്‌. പൃഥ്വി ഷാ സതര്‍ലാന്‍ഡിന്റെ പന്തിലാണ് ഔട്ടായത്. അഞ്ചു വിക്കറ്റാണ് ഇന്ത്യയ്ക്കു അവസാന പത്തു ഓവില്‍ നഷ്ടപ്പെട്ടത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി