ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു, സ്ഥിര സാന്നിധ്യമായി മിന്നു മണി

ഇംഗ്ലണ്ടിനെതിരായ ടി20, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടി20 പരമ്പരയോടെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ ഹോം സീസണ്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം തന്നെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെയും കളിക്കുക. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുക. ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് എന്നിവര്‍ക്കൊപ്പം ബംഗാളിന്റെ സൈക ഇഷക്കും ടിറ്റാസ് സാധുവും ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യ എയിലെ മുന്‍നിര താരങ്ങളായ ശ്രേയങ്ക പാട്ടീലും മലയാളി താരം മിന്നു മണിയും ടി20 ടീമില്‍ ഇടം നേടി.

ഇംഗ്ലണ്ടിനെതിരായ 3 ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്. സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, ടിറ്റാസ് സാധു, പൂജ വസ്ത്രകര്‍, കനിക അഹൂജ, മിന്നു മണി.

ഇംഗ്ലണ്ട്, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ (വിക്കറ്റ്), റിച്ച ഘോഷ് (വിക്കറ്റ്), സ്‌നേഹ റാണ, ശുഭ സതീഷ്, ഹര്‍ലീന്‍ ഡിയോള്‍, സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, ടിറ്റാസ് സാധു, മേഘ്ന സിംഗ്, രാജേശ്വരി ഗയക്വാദ്, പൂജ വസ്ത്രകര്‍.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ