ഹര്‍ഷലെ നീ വെറും ചെണ്ടയല്ല ഭൂലോക ചെണ്ടയാ..; നാണക്കേടിന്റെ റെക്കോഡില്‍ ഇന്ത്യന്‍ പേസര്‍

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലും ദയനീയ പരാജയമായി മാറിയതോടെ ടി20യില്‍ മറ്റൊരു ബോളര്‍ക്കുമില്ലാത്ത നാണക്കേടിന്റെ റെക്കോഡില്‍ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്ത ബോളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഹര്‍ഷല്‍ പട്ടേലിനെ തേടിയെത്തിയത്. ഈ വര്‍ഷം ഏഴു തവണയാണ് താരം 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്തത്.

ഇന്ത്യ 49 റണ്‍സിനു പരാജയപ്പെട്ട മത്സരത്തില്‍ റണ്‍സ് വാരിക്കോരി നല്‍കുന്ന ഹര്‍ഷലിനെയാണ് കാണാനായത്. നാലോവറില്‍ 49 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 12.2 ഇക്കോണമി റേറ്റിലായിരുന്നു ഇത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല.

നേരത്തേ ഈ നാണക്കേടിന്റെ റെക്കോഡ് അയര്‍ലാന്‍ഡിന്റെ മാര്‍ക്ക് അഡെയര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പേരിലായിരുന്നു. ഇരുവരും ആറു തവണ വീതമായിരുന്നു 40ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തത്. രണ്ടു പേരും ഇത്രും റണ്‍സ് വഴങ്ങിയത് ഈ വര്‍ഷം തന്നെയായിരുന്നു. ഇതാണ് ഹര്‍ഷല്‍ മറികടന്നത്.

24 ബോളില്‍ 54 റണ്‍സ്, 24 ബോളില്‍ 52 റണ്‍സ്, 18 ബോളില്‍ 43 റണ്‍സ്, 24 ബോളില്‍ 46 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ്, 12 ബോളില്‍ 32 റണ്‍സ്, 24 ബോളില്‍ 26 റണ്‍സ്, 24 ബോളില്‍ 45 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ് എന്നിങ്ങനെയാണ് ഹര്‍ഷലിന്റെ ഈ വര്‍ഷത്തെ ബോളിംഗ് പ്രകടനം.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ