INDIAN CRICKET: ഗിൽ ടെസ്റ്റ് നായകൻ ആയതിന് പിന്നിൽ അവന്റെ ബുദ്ധി, അയാൾ അന്ന്..; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്

ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനാക്കുന്നതിൽ തന്റെ മകൻ യുവരാജ് സിംഗ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ്. 2025-27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (ഡബ്ല്യുടിസി) ഭാഗമായി നിർണായകമായ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് രോഹിത് ശർമ്മയുടെ പിൻഗാമിയായി ഗിൽ ഇന്നലെ ടെസ്റ്റ് ടീം നായകനായി തിരഞ്ഞെടുക്കപ്പെട്ടു.

പഞ്ചാബിനു വേണ്ടിയാണ് യുവരാജ് സിംഗ് കളിക്കുന്നത് എന്നതിനാൽ, യുവരാജ് സിംഗ് ശുഭ്മാൻ ഗില്ലിന് തന്റെ ആദ്യകാലം മുതൽ തന്നെ മാർഗനിർദേശം നൽകിവരുന്നു. യുവരാജിന്റെ വഴിത്തിരിവായ ആഭ്യന്തര ടീമായ പഞ്ചാബിനാണ് ഗില്ലും കളിക്കുന്നത്. ഫോർമാറ്റുകളിലുടനീളം ഗില്ലിന്റെ പ്രകടനം മികച്ചത് ആണെന്നും അതിന് അയാളെ യുവി സഹായിച്ചെന്നും യോഗ്‌രാജ് പറഞ്ഞു.

“ഗില്ലിന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ പിതാവിനും യുവരാജ് സിംഗിനുമാണ്. ശുഭ്മാൻ ഗിൽ ഇന്ന് ഇന്ത്യൻ നായകൻ ആയിട്ട് ഉണ്ടെങ്കിൽ അതിൽ യുവി വഹിച്ച പങ്ക് വലുതാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനായ യുവരാജ് സിംഗിനെപ്പോലുള്ള ഒരാൾ, ഗില്ലിനെ സഹായിക്കാൻ ഇറങ്ങുന്നത് വലിയ കാര്യമാണ്.” യോഗ്‌രാജ് സിംഗ് ANI യോട് പറഞ്ഞു.

ഋഷഭ് പന്ത് ഉപനായകൻ ആയ ടീമിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരുടെ വിരമിക്കലിനുശേഷം ഇന്ത്യൻ ടീമിനെ മുന്നോട്ട് കൊണ്ടുപോകുക എന്ന ഉത്തരവാദിത്വം ഗില്ലിന് മുന്നിൽ ഉണ്ട്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ