INDIAN CRICKET: നീ ആ പ്രവർത്തി ഇപ്പോൾ ചെയ്യരുത്, അത് അവർക്ക് ദോഷം ചെയ്യും; കോഹ്‌ലിയോട് ആവശ്യവുമായി ബിസിസിഐ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം വിരാട് കോഹ്‌ലി ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടുകൾ കുറച്ചു മണിക്കൂറുകൾ മുമ്പ് പുറത്തുവന്നിരുന്നു. രോഹിത് ശർമ്മ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോഹ്‌ലിയും തന്റെ തീരുമാനം എടുക്കുക ആയിരുന്നു. വിരാട് കോഹ്‌ലി ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം വിരമിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ കോഹ്‌ലിയോട് ബോർഡ് അഭ്യർത്ഥിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. വിരാട് ഇപ്പോഴും ഫിറ്റ് ആയിട്ടുള്ള ആളാണെന്നും ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം കളിക്കാരുടെ മാനസികാവസ്ഥ ഉയർത്തുന്നുവെന്നും വൃത്തങ്ങൾ അവകാശപ്പെട്ടു.

“അദ്ദേഹം ഇപ്പോഴും അവിശ്വസനീയമാംവിധം ഫിറ്റ് ആയിട്ടുള്ള ആളാണ്. ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം മുഴുവൻ ടീമിനെയും ഉയർത്തുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കുറച്ച് സമയമെടുക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് കോഹ്‌ലി തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, കോഹ്‌ലി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

“ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തീരുമാനമെടുത്തിട്ടുണ്ട്, ബോർഡിനെ അറിയിച്ചിട്ടുമുണ്ട്. നിർണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാൽ, പുനഃപരിശോധന നടത്താൻ ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇതുവരെ തീരുമാനത്തിൽ നിന്ന് പിന്മാറിയിട്ടില്ല,” വൃത്തങ്ങൾ ഈ പത്രത്തോട് പറഞ്ഞു.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ കോഹ്‌ലിയുടെ മോശം പ്രകടനമാണ് വിരമിക്കൽ ആലോചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട് സൂചന നൽകുന്നു. രോഹിത്തും കോഹ്‌ലിയും പോകുന്നതോടെ , ജഡേജ, ബുംറ, രാഹുൽ എന്നിവരുൾപ്പെടെ രണ്ട് പരിചയസമ്പന്നർ മാത്രമേ ടീമിൽ ഉണ്ടാകൂ.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ