അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തേര്‍വാഴ്ച; ഇംഗ്‌ളണ്ടിനെ ചുരുട്ടിക്കെട്ടി

അഞ്ചാം കിരീടം തേടിയിറങ്ങിയ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെ ചുരുട്ടിക്കെട്ടുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്‌ളണ്ടിനെ 35 ഓവര്‍ പിന്നിടുമ്പോള്‍ ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 146 ല്‍ ഒതുക്കിയിരിക്കുകയാണ് ഇന്ത്യ. നാലു വിക്കറ്റ് വീഴ്ത്തിയ രാ്ജ് ബാവയുടെ ബൗളിംഗാണ് ഇംഗ്‌ളണ്ടിന് തിരിച്ചടിയായത്.

മദ്ധ്യനിരയില്‍ അര്‍ദ്ധശതകം നേടിയ ജെയിംസ് റോ ഒഴികെ ഒരു താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. 84 പന്തുകളില്‍ 60 റണ്‍സ് എടുത്ത് നില്‍ക്കുകയാണ് റോ. 15 റണ്‍സ് എടുത്ത ജെയിംസ് സേല്‍സാണ് ക്രീസില്‍ കൂട്ട്്. 27 റണ്‍സ് എടുത്ത ഓപ്പണര്‍ ജോര്‍്ജ്ജ് തോമസിനെ നായകന്‍ ധുള്ളിന്റെ കയ്യിലെത്തിച്ച് തുടങ്ങിയ ബാവയുടെ വിക്കറ്റ് വേട്ടയില്‍ ഇംഗ്‌ളണ്ടിന്റെ മദ്ധ്യനിര ഒടിഞ്ഞു. വില്യം ലക്‌സ്ട്ടന്‍ (നാല്) ജോര്‍ജ്ജ് ബെല്‍ (പൂജ്യം), രെഹാന്‍ അഹമ്മദ് (10) എന്നിവരാണ് ബാവയ്ക്ക മുന്നില്‍ വീണത്. രവികുമാര്‍ രണ്ടു വിക്കറ്റും ടാംബേ ഒരു വിക്കറ്റും നേടി.

ജോര്‍ജ്ജ് തോമസും സെയില്‍സും തമ്മിലുള്ള എട്ടാം വിക്കറ്റിലെ കൂട്ടുകെട്ടാണ് ഇംഗ്‌ളണ്ടിന്റെ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ മത്സരം ജയിക്കാനായാല്‍ ഇന്ത്യ അഞ്ചാം തവണയാകും കിരീടം നേടുക. ഓപ്പണര്‍ ജേക്കബ് ബെഥേലിനെ വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ വിക്കറ്റിന് മുന്നില്‍ കുരുക്കി ആദ്യം ഇന്ത്യയ്ക്ക് മുന്‍തൂക്കം ഉണ്ടാക്കിക്കൊടുത്ത രവികുമാര്‍. തൊട്ടുപിന്നാലെ എത്തിയ നായകന്‍ ടോം പ്രെസ്റ്റിനെ പൂജ്യത്തിന് പുറത്താക്കുകയും ചെയ്തു. വാലറ്റത്ത് അലക്‌സ് ഹോര്‍ട്ടണിനെ 10 റണ്‍സിന് വീഴ്ത്തിയത് ടാംബേയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക