ബോഡർ- ഗവാസ്‌കർ ട്രോഫി ഇന്ത്യ തന്നെ സ്വന്തമാക്കും, അതിനൊരു കാരണമുണ്ട്; തുറന്നടിച്ച് മാർനസ് ലബുഷാഗ്നെ

ഈ വർഷാവസാനം നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയാണ് ഫേവറിറ്റ് എന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം മാർനസ് ലബുഷാഗ്നെ . ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള മികവ് ഉള്ളത് ആണെന്നും അതിനാൽ തന്നെ ഇന്ത്യയെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയ്‌ക്കെതിറീ ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിൽ ആധിപത്യം പുലർത്താൻ ഓസ്‌ട്രേലിയ്ക്കായിട്ടില്ല. ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ തുടർച്ചയായ മൂന്നാം ട്രോഫി നേടാനുള്ള ശ്രമത്തിലാണന് ഇത്തവണ എത്തുന്നത്.

സ്റ്റാർ സ്പോർട്സിനോട് സംസാരിച്ച ലാബുഷാഗ്നെ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് വളരെ മികച്ചതാണ്. അതാണ് അവരെ ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ മികച്ചതാക്കുന്നതും അവരെ പരാജയപ്പെടുത്താൻ കഠിനമായ ടീമാക്കി മാറ്റുന്നതും. എങ്ങനെ എങ്കിലും ഈ ബുദ്ധിമുട്ടിനിടയിലും ഇന്ത്യയെ തകർക്കാനാണ് ഞങ്ങളുടെ ശ്രമം.”

ജസ്പ്രീത് ബുംറയിലാണ് ഇന്ത്യയുടെ പ്രതീക്ഷ അത്രയും. 36 ടെസ്റ്റുകളിൽ നിന്ന് 10 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 159 വിക്കറ്റുകൾ സ്പീഡ്സ്റ്റർ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ഏഴു ടെസ്റ്റുകളിൽ നിന്നായി 32 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബുംറയെ കൂടാതെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരും ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനമാണ് നടത്തിയത്. എട്ട് ടെസ്റ്റുകളിൽ നിന്ന് രണ്ട് ഫിഫർ ഉൾപ്പെടെ 31 വിക്കറ്റുകൾ ഷമി വീഴ്ത്തിയിട്ടുണ്ട്, സിറാജ് മൂന്ന് ടെസ്റ്റുകളിൽ നിന്ന് 13 വിക്കറ്റുകളും നേടി.

അതേസമയം, 50 ടെസ്റ്റുകളിൽ നിന്ന് മൂന്ന് സെഞ്ചുറികളുടെ സഹായത്തോടെ 49.57 ശരാശരിയിൽ 4114 റൺസാണ് ലബുഷാഗ്നെ നേടിയത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയ്‌ക്കെതിരെ മാന്യമായ ഒരു ട്രാക്ക് റെക്കോർഡ് അദ്ദേഹം ആസ്വദിക്കുന്നു, 10 ടെസ്റ്റുകളിൽ (19 ഇന്നിംഗ്‌സ്) ഒരു സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 775 റൺസ് നേടിയിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു