അവൻ നന്നായി പോരാടിയാൽ 2023 ലോക കപ്പ് ഇന്ത്യ സ്വന്തമാക്കും; താരത്തിന്റെ പേരുമായി ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി വലിയ പങ്ക് വഹിക്കാൻ വിരാട് കോഹ്‌ലിക്ക് പറ്റുമെന്ന് ഗൗതം ഗംഭീർ കരുതുന്നു, ഈ വർഷാവസാനം തന്റെ രണ്ടാം ലോകകപ്പ് ട്രോഫി നേടാൻ കോഹ്‌ലിക്ക് പറ്റുമെന്നാണ് ഗംഭീർ വിശ്വസിക്കുണ്ടായ.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. എന്നിരുന്നാലും, ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ കോഹ്ലി തിരിച്ചെത്തും. ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങൾ ഈ മത്സരങ്ങളോടെയാണ് ആരംഭിക്കുന്നത്.

സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘ക്രിക്കറ്റ് കാ മഹാകുംഭ്’ എന്ന ചർച്ചയ്ക്കിടെ, ലോകകപ്പ് വിജയത്തിന് വളരെ പ്രധാനപ്പെട്ട സംഭാവന കളിക്കാരനാകാൻ കോഹ്‌ലി ആഗ്രഹിക്കുന്നുണ്ടോ എന്ന് ഗംഭീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം ദൃഢമായ മറുപടി നൽകി:

“ലോകകപ്പ് കളിക്കാൻ ഇത്രയധികം അവസരങ്ങൾ ലഭിക്കുന്ന താരങ്ങൾ വളരെ കുറവാണ്. ഞാനും യൂസഫും (പത്താൻ) ഒരു 50 ഓവർ ലോകകപ്പ് മാത്രമേ കളിച്ചിട്ടുള്ളൂ. ഇത് വിരാട് കോഹ്‌ലിയുടെ നാലാമത്തെ ലോകകപ്പായിരിക്കും. രണ്ട് ലോകകപ്പ് നേട്ടങ്ങൾ വലിയ സന്തോഷം നൽകുന്ന ഒന്ന് ആയിരിക്കും. അത് സ്വന്തമാക്കാൻ കോഹ്‌ലിക്ക് പറ്റും”

ഒരു കളിക്കാരന്റെ നേട്ടങ്ങൾ അളക്കുന്നതിനുള്ള ഏറ്റവും മികച്ച മാനദണ്ഡം ലോകകപ്പ് വിജയങ്ങളുടെ എണ്ണമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ എടുത്തുപറഞ്ഞു:

“വ്യക്തിഗത റെക്കോർഡുകൾ പ്രധാനമാണ്, നിങ്ങൾ സ്കോർ ചെയ്യുന്ന റണ്ണുകളുടെ എണ്ണം നിങ്ങളുടെ കരിയറിന്റെ അവസാനത്തിൽ നിങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്നു, എന്നാൽ നിങ്ങൾ ഏതെങ്കിലും കളിക്കാരനോട് ചോദിച്ചാൽ, നിങ്ങൾ എത്ര ലോകകപ്പുകൾ നേടി എന്നതിന്റെ മാനദണ്ഡമാണ് ഏറ്റവും വലുത്.”

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്