പിന്നെയും തോറ്റു....ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയത്തിനായി ഇനിയൂം ഏറെ ദൂരം

ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയം നേടാന്‍ ഇനിയും കാത്തിരിക്കണം. കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. അര്‍ദ്ധശതകം നേടിയ കീഗന്‍ പീറ്റേഴ്‌സന്റെ ബാറ്റിംഗായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യമായ 212 റണ്‍സ് വെല്ലുവിളി 82 റണ്‍സ് എടുത്ത കീഗന്റെയൂം വാന്‍ഡസന്റെയും മികവില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

ഇതോടെ പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയത്തിനായി ഇനിയും കാത്തിരിക്കണം. നായകന്‍ ഡീന്‍ എല്‍ഗാര്‍ 30 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ബൗളിംഗിനെ സമര്‍ത്ഥമായി നേരിട്ട കീഗന്‍ 113 പന്തുകളിലാണ് 82 റണ്‍സ് നേടിയത്. 10 ബൗണ്ടറികള്‍ നേടി. ഠാക്കൂര്‍ കീഗനെ ക്ലീന്‍ബൗള്‍ ചെയ്യുകയായിരുന്നു. 41 റണ്‍സ് എടുത്ത ഡുസാനും 32 റണ്‍സ് എടുത്ത ബാവുമയും ചേര്‍ന്ന് ഇന്ത്യയുടെ കാര്യം തീരുമാനവുമാക്കി. 95 പന്തുകളിലായിരുന്നു ഡസന്റെ റണ്‍സ്. ബാവുമ 58 പന്തുകള്‍ നേരിട്ടു. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 198 റണ്‍സുമാണ് നേടിയത്.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 210 റണ്‍സ് എടുത്തിരുന്നു. രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യയെ വന്‍ സ്‌കോറിലേക്ക് പോകാതെ തടുത്തു നിര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗാണ് അഭിനന്ദനാര്‍ഹമായ പ്രകടനം നടത്തിയത്. മറുവശത്ത് ദക്ഷിണാഫ്രിക്കയെ വീഴ്ത്താനുള്ള ബൗളിംഗ് മികവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പുറത്തെടുക്കാനുമായില്ല. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒരു പരമ്പര വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരം ജയിച്ച് മേല്‍ക്കൈ നേടിയ ശേഷമാണ് ഇന്ത്യ രണ്ടു മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞത്.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക