പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഈഡന്‍ ഗാര്‍ഡനില്‍, പ്ലെയിംഗ് ഇലവന്‍

ഇന്ത്യ-ന്യൂസിലാന്റ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴുമുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങള്‍ നേടിയ ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വൈറ്റ് വാഷ് ഒഴിവാക്കാനുള്ള തന്ത്രപ്പാടിലാണ് കിവീസ്.

ഇന്ത്യക്ക് വലിയ ബാറ്റിംഗ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന പിച്ചാണ് ഈഡന്‍ ഗാര്‍ഡനിലേത്. പൊതുവേ ബാറ്റിംഗിന് അനുകൂലമായ പിച്ചാണിത്. അതിനാല്‍ രണ്ട് ടീമിന്റെയും വലിയ ബാറ്റിംഗ് പ്രകടനങ്ങള്‍ ഇന്ന് കാണാം. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിത് അടിച്ചെടുത്തത് ഈ മൈതാനത്താണ്.

മൂന്നാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ അധികം മാറ്റം വരുത്തില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനാല്‍ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ ഇന്ത്യ നിര്‍ത്തിയേക്കും. എന്നിരുന്നാലും ചിലപ്പോള്‍ അക്ഷര്‍ പട്ടേലിന് പകരം യുസ്‌വേന്ദ്ര ചഹലിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്.

India vs New Zealand 1st T20 Live Streaming: When and Where to watch IND vs  NZ 1st T20I Live on TV and Online

ഇന്ത്യ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍/യുസ്‌വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍