അനിയന്മാരുടെ മറുപടി; ദക്ഷിണാഫ്രിക്കയെ തച്ചുതകര്‍ത്തു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റവുവാങ്ങിയ ടീം ഇന്ത്യയ്ക്ക് അനിയന്മാരു സമാശ്വാസം. ന്യൂസിലന്‍ഡില്‍ വെച്ച് നടന്ന അണ്ടര്‍ 19 ലോകകപ്പിന്റെ സന്നാഹമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയിരിക്കുകയാണ് ഇന്ത്യയുടെ കുട്ടികള്‍. 189 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പ്രിത്ഥി ഷായുടെ നേതൃത്വത്തിലുളള ടീം ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്വിത 50 ഓവറില്‍ 322 റണ്‍സ് സ്വന്തമാക്കി. 92 പന്തില്‍ 86 റണ്‍സെടുത്ത ആര്യന്‍ ജുയാലും 69 പന്തില്‍ 68 റണ്‍സെടുത്ത ഹിമാന്‍ഷു റാണയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പൃത്ഥി ഷാ്ക്ക് 30 പന്തില്‍ 16 റണ്‍സെടുക്കാനെ കഴിഞ്ഞുളളു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക കേവലം 143 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ പോറല്‍ ആണ് ദക്ഷിണാഫ്രിക്കയുടെ നട്ടേല്ല് തകര്‍ത്തത്. ശനിയാഴ്ച്ചയാണ് അണ്ടര്‍ 19 ലോകകപ്പ് ആരംഭിക്കുന്നത്.

കഴിഞ്ഞ ഇന്ത്യന്‍ സീനിയര്‍ ടീം ദക്ഷിണാഫ്രിക്കയോട് കേപ്ടൗണില്‍ ദയനീയമായി തോറ്റിരുന്നു. 72 റണ്‍സിന്റെ ാേല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. 208 റണ്‍സ് വിജയലക്ഷ്യമാക്കി ബാറ്റ് ചെയ്ത ഇന്ത്യ 135 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി