'4-5 വര്‍ഷത്തിന് ഇടയിലെ ഏറ്റവും മോശം പ്രകടനം'; കോഹ്‌ലിയെ ഉന്നംവെച്ച് ഗാംഗുലി

ഇക്കഴിഞ്ഞ ടി20 ലോക കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തില്‍ പൂര്‍ണ്ണ അതൃപ്തി പ്രകടപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ 4-5 വര്‍ഷത്തിന് ഇടയില്‍ ഇന്ത്യയില്‍ നിന്ന് വന്ന ഏറ്റവും മോശം പ്രകടനമാണിതെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

‘ഈ വര്‍ഷത്തെ ടി20 ലോക കപ്പ് നമ്മള്‍ കളിച്ച വിധം എന്നെ നിരാശപ്പെടുത്തി. കഴിഞ്ഞ 4-5 വര്‍ഷത്തിന് ഇടയില്‍ ഇന്ത്യയില്‍ നിന്ന് വന്ന ഏറ്റവും മോശം പ്രകടനമാണ് അത്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ നമ്മള്‍ കളിച്ചതായി എനിക്ക് തോന്നിയില്ല.’

T20 World Cup: India Thrash Namibia In Virat Kohli's Last Game As T20I  Captain | Cricket News

‘ന്യൂസിലാന്‍ഡിനും പാകിസ്ഥാനും എതിരായ മത്സരത്തില്‍ കഴിവിന്റെ 15 ശതമാനം മാത്രമെടുത്ത് നമ്മള്‍ കളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അതില്‍ നിന്നെല്ലാം നമ്മള്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷം നമ്മള്‍ കണ്ടതിലും മികച്ച ഫലങ്ങള്‍ അടുത്ത വര്‍ഷം കാണാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.’

‘2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2019 ലോക കപ്പിലും നമ്മള്‍ നന്നായി കളിച്ചു. 2019 ലോക കപ്പില്‍ നമ്മള്‍ വളരെ മികച്ച് നിന്നു. ഒരു മോശം ദിവസത്തില്‍ നമ്മുടെ രണ്ട് മാസത്തെ കഠിനാധ്വാനം മുഴുവന്‍ പാഴായി’ ഗാംഗുലി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ