പുതിയ പ്ലാനുമായി ഇന്ത്യ; ഈ സൂപ്പര്‍ താരങ്ങള്‍ ഇനി ടി20 ടീമിലുണ്ടാവില്ല!

ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് മിഷന്‍ 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയോടെ ആരംഭിക്കും. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോഹ്ലി ഇനി ഇന്ത്യയുടെ ടി20 പ്ലാനുകളുടെ ഭാഗമാകില്ല എന്നതാണ് വലിയ വാര്‍ത്ത. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കും.

രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ആര്‍.അശ്വിന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ബിസിസിഐ അനൗപചാരിക ചാറ്റില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഡിസംബറില്‍ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിക്കും. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച എല്ലാ ഔപചാരിക തീരുമാനങ്ങളും അവര്‍ തന്നെയായിരിക്കും എടുക്കുക. രോഹിത്, വിരാട് എന്നിവരുമായി സംസാരിച്ചുവെന്നും അവര്‍ക്കും ബിസിസിഐയുടെ തീരുമാനത്തോട് യോജിപ്പാണെന്നും ഒരു ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് വീതം ഏകദിന, ടി20 പരമ്പരകളാണ് കളിക്കുന്നത്. ടി20 ടീമില്‍ ഇടംപിടിക്കുന്ന താരങ്ങളെ ഏകദിന സീരീസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ല. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിവാഹിതനാകാന്‍ പോകുന്നതിനാല്‍ പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി