ഏഷ്യാ കപ്പിൽ ഇന്ത്യ രാജാക്കന്മാർ, പാട്ടും പാടി ജയിച്ച് രോഹിതും പിള്ളേരും

എതിരാളികൾക്ക് ഒരു അവസരവും നൽകാതെ ജയിക്കുക, ക്രിക്കറ്റിൽ ആരെങ്കിലും അങ്ങനെ ഒരു മത്സരത്തെക്കുറിച്ച് ചോദിച്ചാൽ ഇത്തവണത്തെ ഏഷ്യാ കപ്പ് മത്സരം അവർക്ക് കാണിച്ച് കൊടുക്കുക, അവർക്ക്  വ്യക്തമായ ഉത്തരം കിട്ടും. ശ്രീലങ്കയെ ചിത്രത്തിലെ ഇല്ലാതാക്കിയ ഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ വമ്പൻ വിജയവും എട്ടാമത്തെ ഏഷ്യാ കപ്പ് കിരീടവും. മുഹമ്മദ് സിറാജും ഹാർദിക് പാണ്ഡ്യയും ബോളിങ്ങിൽ ലങ്കയെ തകർത്തപ്പോൾ ഇന്ത്യൻ ഓപ്പണറുമാരായ ഗില്ലും ഇഷാനും വേഗത്തിൽ മത്സരം തീർത്ത് ലങ്കയുടെ പതനം നേരത്തെ ആക്കുക ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 51 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യ 2.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദശൻ ഹേമന്ദ 13 റൺസെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങൾ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകർച്ചയിൽനിന്ന് കരകയറാൻ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തിൽ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു എന്ന് പറയുമ്പോൾ ഉണ്ട് അതിലെ ആധിപത്യം എത്രത്തോളം ഉണ്ടെന്ന്.

ഇന്ത്യൻ ഓപ്പണറുമാർ കാര്യങ്ങൾ വേഗത്തിലാക്കുക ആയിരുന്നു. ചെറിയ ലക്ഷ്യം മാത്രം ആയതിനാൽ ഇന്ത്യ രോഹിത്തിന് പകരം ഇഷാനെ ഓപ്പണിങ്ങിൽ ഇറക്കി. എന്തായാലും ഗില്ലും ഇഷാനുമൊത്തുള്ള കൂട്ടുകെട്ട് മനോഹരമായി മത്സരം ഫിനിഷ് ചെയ്തു. ഗിൽ 27 റൺസ് എടുത്തപ്പോൾ ഇഷാൻ 23 റൺസ് എടുത്തു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും