ലങ്കയ്ക്കെതിരായ രണ്ടാം ടി20; ദേവ്ദത്തിന് അനുകൂല കാലാവസ്ഥ, രണ്ട് മാറ്റങ്ങള്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറിയേക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ദേവ്ദത്ത് കളിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇംഗ്ലണ്ട് പര്യടനത്തിലേക്ക് സെലക്ഷന്‍ കിട്ടിയ പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ടീമില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട സാഹചര്യം മുന്നിലുള്ളതാണ് ദേവ്ദത്തിന് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്.

ധവാനോടൊപ്പം പൃഥ്വി ഷായായിരുന്നു ആദ്യ ടി20യില്‍ ഓപ്പണറായി ഇറങ്ങിയത്. എന്നാല്‍ അരങ്ങേറ്റത്തില്‍ ആദ്യ ബോളില്‍ തന്നെ പുറത്താകാനായിരുന്നു താരത്തിന്റെ വിധി. ദേവ്ദത്തിനൊപ്പം ഋതുരാജ് ഗെയ്ക്‌വാദാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലേയും ഐ.പി.എല്ലിലേയും സ്ഥിരതയാര്‍ന്ന പ്രകടനം ദേവ്ദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

സൂര്യകുമാറിനു പകരം ഋതുരാജിനെ മധ്യനിരയില്‍ കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിതീഷ് റാണയുമായിട്ടായിരിക്കും ഈ സ്ഥാനത്തിനായി ഋതുരാജിന്റെ മത്സരം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേവ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് നിതീഷ് റാണ.

I admire Sourav Ganguly from my early days: KKR batsman Nitish Rana- The  New Indian Express

പൃഥ്വിയും സൂര്യകുമാറും ഇപ്പോഴും ലങ്കയില്‍ തുടരുകകയാണ്. വിസ പ്രോസസിങ്ങും മറ്റ് യാത്രാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാലേ താരങ്ങള്‍ക്ക് ലങ്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കുള്ളൂ. രണ്ടു പേര്‍ക്കും പരിക്കേല്‍ക്കാതെ സൂക്ഷിക്കാനാണ് ബി.സി.സി.ഐ നിര്‍ദേശം. അതിനാല്‍ത്തന്നെ പൃഥ്വിക്കും സൂര്യകുമാറിനും വിശ്രമം നല്‍കുമെന്ന് ഉറപ്പാണ്.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്