മികച്ച പ്രൊഫഷണലുകളെ കോച്ചിംഗിലേക്ക് കൊണ്ടു വന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഒരു ടീം എന്ന നിലയില്‍ ഇനി പുരോഗതി ഉണ്ടാവൂ

പ്രിന്‍സ് റഷീദ്

ഒരു മികച്ച കോച്ച് ആകണമെങ്കില്‍ അയാള്‍ ഒരു മികച്ച കളിക്കാരന്‍ കൂടി ആയിരിക്കണം എന്നു നിര്‍ബന്ധം ഉണ്ടോ? ക്രിക്കറ്റ് ആരാധകര്‍ എല്ലാ കാലത്തും വച്ചു പുലര്‍ത്തിയിരുന്ന ഒരു തെറ്റി ധാരണ ആണിത്.

ക്രിക്കറ്റ് ആയാലും ഫുട്ബാള്‍ ആയാലും മറ്റേതു ഗേയിം ആയാലും ശരി ഒരു മികച്ച കളിക്കാരന്‍ ഒരു മികച്ച കോച്ച് ആകണം എന്നു യാതൊരു നിര്ബന്ധവും ഇല്ല. ഫുട്‌ബോളിന്റെ കാര്യം എടുത്താല്‍ മറഡോണയെ പോലുള്ള ഇതിഹാസങ്ങള്‍ ഫുട്ബാള്‍ കോച്ച് എന്ന നിലയില്‍ ദയനീയ പരാജയം ആയപ്പോള്‍ അലക്‌സ് ഫെര്‍ഗുസനെ പോലുള്ള കാര്യമായ ട്രാക്ക് റെക്കോര്‍ഡ് ഇല്ലാത്ത കളിക്കാര്‍ ഒക്കെ കോച്ച് എന്ന നിലയില്‍ വലിയ വിജയങ്ങള്‍ ആയിരുന്നു.

ഇനി ക്രിക്കറ്റിന്റെ കാര്യം എടുത്താല്‍ ഗ്രേഗ് ചപ്പാലിനെയും കപില്‍ ദേവിനെയും പോലുള്ള ഇതിഹാസങ്ങള്‍ കൊച്ച് എന്ന നിലയില്‍ സമ്പൂര്‍ണ പരാജയം ആയപ്പോള്‍ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ലാത്ത ഡേവ വാറ്റ്‌മോര്‍ ആണു ശ്രീലങ്കയെ പോലുള്ള ഒരു ദുര്‍ബല ടീമിനെ ലോക ചാമ്പ്യന്‍മാര്‍ ആക്കിയത്.

കോച്ച് എന്ന നിലയില്‍ രവി ശാസ്ത്രിയുടേത് വളരെ മികച്ച പ്രകടനം ആയിരുന്നു. പ്രത്യേകിച്ച് രവി ശാസ്ത്രി കടുത്ത സമ്മര്‍ദ്ദം ചെലുത്തി നിയമിച്ച ഭരത് അരുണ്‍ എന്ന ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ലാത്ത ബൌളിംഗ് കോച്ച് ഇന്ത്യ കണ്ട എറ്റവും മികച്ച ബൌളിംഗ് കോച്ച് ആയിരുന്നു. ഭരത് അരുണ്‍ ചാര്‍ജ് എടുക്കുന്നത് വരെ ദുര്‍ബലം ആയിരുന്നു ഇന്ത്യയുടെ ബൌളിംഗ് യുണിറ്റ്. എന്നാല്‍ അയാള്‍ സേവനം അവസാനിപ്പിക്കുമ്പോള്‍ ലോകത്തെ തന്നെ എറ്റവും മികച്ചതായിരുന്നു ഇന്ത്യയുടെ ബൌളിംഗ് യുണിറ്റ്. ഇപ്പോള്‍ നോക്കൂ ഭരത് അരുണ്‍ പിന്‍വാങ്ങിയതോടെ ഇന്ത്യയുടെ ബൌളിംഗ് യൂണിറ്റിന്റെ അവസ്ഥ.

ഭരത് അരുണിനെ പോലുള്ള മികച്ച പ്രൊഫഷനലുകളെ കോച്ചിംഗ് ടീമിലേക്ക് കൊണ്ടു വന്നാല്‍ മാത്രമേ ഇന്ത്യക്കു ഒരു ടീം എന്ന നിലയില്‍ ഇനി പുരോഗതി ഉണ്ടാവൂ. സേവാഗിനെ വിളിക്കൂ, ഗാംഗുലിയെ വിളിക്കൂ ധോണിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നൊക്കെ പറഞ്ഞുള്ള മുറവിളികള്‍ വെള്ളത്തില്‍ ആണിയടിക്കുന്നത് പോലെ മാത്രം ആണു എന്നു പറഞ്ഞു നിര്‍ത്തുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി