അട്ടിമറിയുടെ മാതാവിനെ പ്രതീക്ഷിച്ചു, സംഭവിച്ചത് നൂറ്റാണ്ടിന്റെ നാണക്കേട്

ലോര്‍ഡ്സില്‍ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം രചിക്കുമെന്ന് തോന്നിപ്പിച്ച അയര്‍ലന്‍ഡ് മത്സരം അവസാനിപ്പിച്ചത് നാണംകെട്ട റെക്കോര്‍ഡുമായി. . ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നൂറ്റാണ്ടിലെ രണ്ടാം ഇന്നിംഗ്സിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് അയര്‍ലന്‍ഡ് കുറിച്ചത്.

1955ല്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസിലന്‍ഡ് നേടിയ 26 റണ്‍സാണ് ഏറ്റവും കുറഞ്ഞ ടീം സ്‌കോര്‍. ഇതോടെ ഏറ്റവും കുറഞ്ഞ രണ്ടാം ഇന്നിംഗ്സ് ടീം സ്‌കോറുകളില്‍ അയര്‍ലന്‍ഡ് ഇപ്പോള്‍ ഏഴാംസ്ഥാനത്താണ്. ബാക്കി ആറും പക്ഷേ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. വെറും 94 പന്തുകള്‍ മാത്രമാണ് ഐറിഷ് ഇന്നിംഗ്സ് നീണ്ടതെന്നതും ശ്രദ്ധേയമാണ്. രണ്ടു ബൗളര്‍മാര്‍ മാത്രം പന്തെറിയേണ്ട കാര്യമേ ഇംഗ്ലണ്ടിനും വന്നുള്ളൂ. ആറ് വിക്കറ്റ് നേടിയ ക്രിസ് വോക്സും നാല് വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും അയര്‍ലന്‍ഡിനെ ചുരുട്ടിക്കെട്ടുകയായിരുന്നു.

ഇതോടെ ലോര്‍ഡ്സില്‍ നടന്ന ഏക ടെസ്റ്റില്‍ 143 റണ്‍സിനായിരുന്നു അയര്‍ലന്‍ഡിന്റെ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് അയര്‍ലന്‍ഡ് 38ന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 85/10 & 303/10. അയര്‍ലന്‍ഡ് 207/10 & 38/10.

11 റണ്‍സ് നേടിയ ജയിംസ് മക്കല്ലത്തിന് മാത്രമാണ് ഐറിഷ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. 15.4 ഓവറില്‍ അയര്‍ലന്‍ഡ് താരങ്ങള്‍ കൂടാരം കയറുകയായിരുന്നു. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (2), ആന്‍ഡ്രൂ ബാല്‍ബിര്‍നി (5), പോള്‍ സ്റ്റിര്‍ലിങ് (0), കെവിന്‍ ഒബ്രിയാന്‍ (4), ഗാരി വില്‍സണ്‍ (0), സ്റ്റുവര്‍ട്ട് തോംപ്സണ്‍ (4), മാര്‍ക് അഡൈര്‍ (8), ആന്‍ഡി മാക്ബ്രിന്‍ (0), ടിം മുര്‍താ (2) എന്നിവരാണ് പുറത്തായ മറ്റു ഐറിഷ് താരങ്ങള്‍. ബോയ്ഡ് റാങ്കിന്‍ (0) പുറത്താവാതെ നിന്നു.

നേരത്തെ, 303/9 എന്ന സ്‌കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ അവസാന വിക്കറ്റും നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ നിന്ന ഒല്ലി സ്റ്റോണിനെ മാര്‍ക്ക് തോംപ്സണാണ് വീഴ്ത്തിയത്. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡൈറും സ്റ്റുവര്‍ട്ട് തോംപ്സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റാങ്കിന്‍ രണ്ട് വിക്കറ്റെടുത്തു. 92 റണ്‍സെടുത്ത ജാക് ലീഷാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയ് 72 റണ്‍സെടുത്തു. സാം കറന്‍ 37 റണ്‍സടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍