അവന്റെ ബാറ്റിംഗ് രീതി എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി; വിജയ ഇന്നിംഗ്‌സിന്റെ പിന്നിലെ രഹസ്യം പറഞ്ഞ് സൂര്യകുമാര്‍

വിന്‍ഡീസിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം പിടിച്ച പരമ്പര സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇപ്പോഴിതാ മത്സരത്തിലെ തന്‍രെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാര്‍.

പവര്‍പ്ലേയില്‍ ബാറ്റിംഗിനായി ക്രീസിലേക്കു വന്നപ്പോള്‍ ഞാന്‍ ഞാനായി തന്നെ ഇരിക്കുകയെന്നത് വളരെ പ്രധാനമായിരുന്നു. ടീം മാനേജ്മെന്റും ഇക്കാര്യം തന്നെയായിരുന്നു പറഞ്ഞത്. ഞാനും തിലകും ഏറെ സമയം ഒരുമിച്ച് ബാറ്റ് ചെയ്തു. ഞാന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നു തിലകിനും, അവന്റെ ശൈലി എനിക്കും പരസ്പരം അറിയാം.

തിലക് ബാറ്റ് ചെയ്ത രീതി എനിക്കു വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ക്രീസിന്റെ മറുഭാഗത്ത് അവന്‍ വളരെ മികച്ച ഇന്നിംഗ്സായിരുന്നു കാഴ്ചവച്ചത്. ടി20യില്‍ ഇതുവരെ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി മൂന്നു ടി20 മല്‍സരങ്ങളില്‍ തോറ്റിട്ടില്ലെന്ന കാര്യം എന്റെ മനസ്സിലൂടെ കടന്നു പോവുന്നുണ്ടായിരുന്നു. പക്ഷെ അതേസമയം തന്നെ ടീമിലെ ആരെങ്കിലുമൊരാള്‍ കൈകളുയര്‍ത്തി മുന്നോട്ടു വരികയും ജയിപ്പിക്കുകയും ചെയ്യണമെന്നു കഴിഞ്ഞ ദിവസം ടീം മീറ്റിംഗില്‍ ക്യാപ്റ്റന്‍ പറയുകയും ചെയ്തിരുന്നു. എനിക്കു അതു സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്- സൂര്യകുമാര്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സില്‍ കഴിഞ്ഞ രണ്ടു സീസണുകളില്‍ നിരവധി മല്‍സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള തിലകിനൊപ്പം ചേര്‍ന്ന് 87 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ച സൂര്യ 44 ബോളില്‍ 83 റണ്‍സോടെ ടീമിന്റെ വിജമയുറപ്പിച്ച ശേഷമായിരുന്നു ക്രീസ് വിട്ടത്. 10 ഫോറും നാലു സിക്സറും സൂര്യയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. തിലക് 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Latest Stories

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി