IND vs SA: ഇന്ത്യയ്ക്ക് മുട്ടന്‍പണി, സൂപ്പര്‍ താരത്തിന് പരിക്ക്

പരമ്പര കൈവിടാതിരിക്കാന്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാമത്തെ ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ താക്കൂര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

നെറ്റ്സ് പരിശീലനത്തിനിടെ ശാര്‍ദ്ദുലിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ബാറ്റിംഗ് പരിശീലനം നടത്തവെ റാത്തോറിന്റെ ത്രോ ശാര്‍ദ്ദുലിന്റെ തോളില്‍ കൊള്ളുകയായിരുന്നു. ഇതോടെ അദ്ദേഹം പരിശീലനം അവസാനിപ്പിച്ചു.

പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് സ്‌കാനിംഗിന് ശേഷമെ പറയാന്‍ സാധിക്കൂ. നിലവിലെ സൂചനകള്‍ പ്രകാരം ശാര്‍ദ്ദുല്‍ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല. അങ്ങനെ എങ്കില്‍ ഇന്ത്യ ആരെ പകരക്കാരനായി എത്തിക്കുമെന്നതാണ് ചോദ്യം.

ആദ്യ ടെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ശാര്‍ദ്ദുലിനായിരുന്നില്ല. 24, 2 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോര്‍. ബോളിംഗില്‍ റണ്‍ അധികം വഴങ്ങുകയും ചെയ്തു. 19 ഓവറില്‍ 101 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ശാര്‍ദ്ദുല്‍ നേടിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ