ഇപ്പോൾ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 408 റൺസിന്റെ നാണംകെട്ട തോൽവിയാണു ഏറ്റു വാങ്ങിയത്. ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്തു. ഇന്ത്യൻ താരങ്ങളുടെ മോശമായ പ്രകടനത്തിലും പരിശീലകനായ ഗൗതം ഗംഭീറിന്റെ പദ്ധതികൾക്കെതിരെയും വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.
ഇപ്പോഴിതാ പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ചയാണ് തന്റെ മുന്‍ഗണയെന്നാണ് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” നിലവിലെ ടെസ്റ്റ് ടീമിൽ അനുഭവസമ്പത്തുള്ള താരങ്ങൾ കുറവാണ്. അവർക്ക് മികവിലേക്ക് വരാൻ സമയം നൽകണം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഒരുപാട് പഠിക്കാനുണ്ട്. എല്ലാവരും ഈ മത്സരം കണ്ടിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലായിരുന്നു. പിന്നീടത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലായി”
” സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളിൽ ഒരു പേസ് ബൗളർ നാല് വിക്കറ്റുകൾ വീഴ്ത്തുന്നു. അത് തടയാൻ ഇന്ത്യൻ ബാറ്റിങ് നിരയിൽ ആരുമുണ്ടായില്ല. അഞ്ച്, ആറ് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടിടത്ത് ഇന്ത്യയ്ക്ക് മത്സരം തന്നെ നഷ്ടമായി” ഗൗതം ഗംഭീർ പറഞ്ഞു.