കോഹ്‌ലിയുടെ ഫിഫ്റ്റിക്ക് പിന്നാലെ ആ മുഖം ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞു, കണ്‍കുളിര്‍ക്കെ കണ്ട് ആരാധകര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ അടിയറവ് പറഞ്ഞെങ്കിലും വിരാട് കോഹ് ലി ആരാധകര്‍ക്ക് തുറച്ച് ദിവസത്തേക്ക് ആഘോഷിക്കാനുള്ള വക ഇന്നലെ വീണു കിട്ടി. ആദ്യമായി മകള്‍ വാമികയും മുഖം സ്‌ക്രീനില്‍ തെളിഞ്ഞതാണ് മൂന്നാം ഏകദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കിയത്.

മൂന്നാം ഏകദിനത്തില്‍ കോഹ് ലി അര്‍ദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് അനുഷ്‌കയുടെ കൈകളില്‍ ചിരിച്ചുല്ലസിക്ക് ഇരിക്കുന്ന കുഞ്ഞ് വാമികയെ ക്യാമറക്കണ്ണുകള്‍ റാഞ്ചിയത്. ആദ്യമായി വാമികയെ ക്രിക്കറ്റ് ലോകം കണ്‍കുളിര്‍ക്കെ കണ്ടു.

May be an image of 2 people, child and people standing

സെക്കന്റുകല്‍ മാത്രമാണ് മുഖം സ്‌ക്രീനില്‍ തെളിഞ്ഞതെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അച്ഛന്റെ തനിപ്പകര്‍പ്പാണ് വാമിക എന്നാണ് ആരാധകര്‍ പറയുന്നത്.

കുഞ്ഞ് പിറന്ന ദിവസം മുതല്‍ തന്നെ ബോളിവുഡ് പാപ്പരാസികളോട് മകളുടെ മുഖം പകര്‍ത്തരുതെന്ന അഭ്യര്‍ത്ഥന വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും മുന്നോട്ടു വച്ചിരുന്നു. അക്കാരണം കൊണ്ടുതന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയവര്‍ മുഖം പുറത്തുകാണാത്ത വിധമേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നുള്ളൂ. വാമികയുടെ ഒന്നാം പിറന്നാളിന് പോലും മുഖം പുറത്തുവന്നിരുന്നില്ല.

Latest Stories

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്