റാഞ്ചിയില്‍ പരമ്പര റാഞ്ചാന്‍ ഇന്ത്യ; പ്ലെയിംഗ് ഇലവന്‍

ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഇന്ന് റാഞ്ചിയില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. ജയ്പൂരില്‍ ബുധനാഴ്ച നടന്ന ആദ്യ കളിയില്‍ അഞ്ചു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ജയത്തിലൂടെ പരമ്പര സ്വന്തമാക്കാനാണ് ഇന്ന് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ ഇന്ത്യ ഏതാനും മാറ്റങ്ങല്‍ വരുത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കളിയില്‍ ബോളിംഗിനിടെ കൈവിരലിനു പരിക്കേറ്റ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജിനു ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരിലൊരാള്‍ക്ക് നറുക്കുവീഴും.

ആദ്യ മല്‍സരത്തില്‍ പുറത്തിരുന്ന ഇഷാന്‍ കിഷനും യുസ്‌വേന്ദ്ര ചഹലിനും ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിക്കുമോയെന്ന് കണ്ട് തന്നെ അറിയണം. എന്നിരുന്നാലും ചഹലിന് അവസരം ലഭിച്ചാലും ഇഷാന് ഇടംലഭിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്റെ ഹോം ഗ്രൗണ്ടാണ് റാഞ്ചി.

ടി20 പരമ്പരയില്‍ കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി മൂന്നു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ ന്യൂസിലാന്റ് പരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ടിം സൗത്തിയായിരുന്നു ആദ്യ ടി20യില്‍ ടീമിനെ നയിച്ചത്. റാഞ്ചിയില്‍ ടീമിലെ മറ്റൊരു സ്റ്റാര്‍ പേസറായിട്ടുള്ള ട്രെന്റ് ബോള്‍ട്ട് നായകനായേക്കും.

India vs New Zealand 1st T20 Live Streaming: When and Where to watch IND vs  NZ 1st T20I Live on TV and Online

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ്് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍/ യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍/ആവേശ് ഖാന്‍.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്