ദ്രാവിഡിന് തലവേദനയായി രഹാനെയും പൂജാരയും, തീരുമാനം എളുപ്പമല്ലെന്ന് മുന്‍ താരം

മോശം ഫോം തുടരുന്ന ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരുടെ കാര്യത്തില്‍ തീരുമാനമെടുക്ക എന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് എളുപ്പമാകില്ലെന്ന് ദിനേശ് കാര്‍ത്തിക്. ശ്രേയസ് അരങ്ങേറ്റം മികച്ചതാക്കിയത് കാര്യങ്ങള്‍ കൂടുതല്‍ സീരിയസ് അക്കിയെന്നും എങ്കിലും ഇരുവരുടെയും മൂല്യം മനസിലാക്കുന്ന വ്യക്തിയാണ് ദ്രാവിഡെന്നും കാര്‍ത്തിക് പറഞ്ഞു.

‘റണ്‍സ് ഉയര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ രഹാനക്കും പൂജാരയ്ക്കും നേരെ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കും. ശ്രേയസ് അയ്യര്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങി മികവ് കാണിക്കുന്നു. അടുത്ത കളിയിലും ശ്രേയസ് മികവ് കാണിച്ചാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകുമ്പോള്‍ എന്താവും ഇന്ത്യ ചെയ്യുക? ശ്രേയസുമായി മുന്‍പോട്ട് പോകുമോ അതോ രഹാനെ, പൂജാര എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കുമോ? രാഹുല്‍ ദ്രാവിഡ് ഉത്തരം നല്‍കേണ്ട വലിയ ചോദ്യങ്ങള്‍ ഇവയാണ്.’

‘കാര്യങ്ങള്‍ ഇങ്ങനെയാണ് എങ്കിലും ഇരുവരുടെയും മൂല്യം മനസിലാക്കുന്ന വ്യക്തിയാണ് ദ്രാവിഡ്. രാഹുല്‍ ദ്രാവിഡിന്റെ ക്വാളിറ്റിയുടെ ഫലം ഈ രണ്ട് ബാറ്റ്സ്മാന്മാര്‍ക്കും ലഭിച്ചേക്കും. കാരണം അവരുടെ കളിയുടെ ശൈലി ദ്രാവിഡിന്റേതിന് സമാനമാണ്. അതിനാല്‍ രഹാനെ, പൂജാര എന്നിവരെ മികവിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് ദ്രാവിഡിന് വിശ്വാസം ഉണ്ടായേക്കാം’ കാര്‍ത്തിക് പറഞ്ഞു.

കാണ്‍പൂര്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 63 പന്തില്‍ നിന്ന് 35 റണ്‍സ് ആണ് രഹാനെ നേടിയത്. പൂജാരയാകട്ടെ 88 പന്തില്‍ നിന്നും 26 റണ്‍സും. 2019ല്‍ ഓസ്ട്രേലിയക്കെതിരെ ജനുവരിയില്‍ സെഞ്ച്വറി നേടിയതിന് ശേഷം പൂജാര മൂന്നക്കം കടന്നിട്ടില്ല. രഹാനെയും സെഞ്ച്വറി നേടിയിട്ട് ഏറെയായി. മികച്ച താരങ്ങള്‍ അവസരം കാത്ത് നില്‍ക്കെ ഇരുവര്‍ക്കും ഇനിയും അവസരം കൊടുക്കണമോ എന്നത് ദ്രാവിഡിന് തലവേദന നല്‍കുന്ന കാര്യമാകും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍