ന്യൂസിലന്‍ഡും മഴയും ജയിച്ചു, തോറ്റ് തൊപ്പിയിട്ട് ഇന്ത്യ

ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ആദ്യ ഏകദിനത്തില്‍ വിജയം നേടിയ കിവീസ് മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കി. നേരത്തെ രണ്ടാം ഏകദിനവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡിന്റെ ടോം ലാഥമാണ് പരമ്പരയിലെ താരം.

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 220 റണ്‍സ് വിയലക്ഷ്യത്തിലേക്ക് ആതിഥേയര്‍ അനായാസം നീങ്ങവേയാണ് മഴ രസംകൊല്ലിയായി എത്തിയത്.  18 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു കിവീസ്. 38 റണ്‍സുമായി കോണ്‍വേയും അക്കൗണ്ട് തുറക്കാതെ കെയ്ന്‍ വില്യംസണുമായിരുന്നു ക്രീസില്‍.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഫിന്‍ അലെന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. 54 ബോളില്‍ ഒരു സിക്‌സും 8 ഫോറും സഹിതം താരം 57 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ ഫിന്‍ അലനും ഡെവോണ്‍ കോണ്‍വെയും 97 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. ഉമ്രാന്‍ മാലിക്കാണ് താരത്തെ പുറത്താക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടായി. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍നിന്നും രക്ഷിച്ചത്.

സുന്ദര്‍ 64 ബോളില്‍ 51 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ക്ക് ഒരു റണ്‍സ് അകലെ അര്‍ദ്ധ സെഞ്ച്വറി നഷ്ടമായി. ശിഖര്‍ ധവാന്‍ 28, ശുഭ്മാന്‍ ഗില്‍ 13, ഋഷഭ് പന്ത് 10, സൂര്യകുമാര്‍ യാദവ് 6, ദീപക് ഹൂഡ 12, ദീപക് ചാഹര്‍ 12, യുസ്‌വേന്ദ്ര ചഹല്‍ 8, അര്‍ഷ്ദീപ് സിംഗ് 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

 ന്യൂസീലന്‍ഡിനായി ആദം മില്‍നെയും ഡാരില്‍ മിച്ചലും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ടിം സൗത്തി രണ്ടും ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്