125 റണ്‍സിന് മുകളിലുള്ള ലീഡ് ഇന്ത്യ താങ്ങില്ല; തുറന്നടിച്ച് ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈയെങ്കിലും രണ്ടാം ദിനത്തെ ആദ്യ മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്ന് മുന്‍ താരം ആകാശ് ചോപ്ര. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം അത് തിരിച്ചടിയാകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘ടീം ഇന്ത്യ നല്ല നിലയിലാണ്. എല്ലായ്‌പ്പോഴും പറയുന്നതു പോലെ, രണ്ടാം ദിവസത്തെ ആദ്യ മണിക്കൂര്‍ വളരെ പ്രധാനമാണ് . ഈ ടെസ്റ്റ് മത്സരത്തില്‍ അവസാനമായി ബാറ്റ് ചെയ്യേണ്ടതിനാല്‍ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്‌സില്‍ നന്നായി ബാറ്റ് ചെയ്യേണ്ടി വരും. അതിനാല്‍ അവര്‍ക്ക് ഒരു മികച്ച ലീഡ് നേടേണ്ടതുണ്ട്. അതിനുശേഷം മാത്രമേ അവര്‍ക്ക് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയൂ. 35-40 റണ്‍സിന്റെ നേരിയ ലീഡ് ഫലം ചെയ്യില്ല.’

‘ഈ പിച്ചില്‍ ഇന്ത്യ നാലാമതായി ബാറ്റ് ചെയ്യേണ്ടി വരും. അവസാന ഇന്നിംഗ്‌സില്‍ 100-125 ല്‍ കൂടുതല്‍ പിന്തുടരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ ആദ്യ ഇന്നിംഗ്‌സില്‍ നന്നായി ബാറ്റ് ചെയ്യുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യേണ്ടതുണ്ട്. രോഹിത് മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ ഇന്ത്യയ്ക്കതിന് സാധിക്കും. തന്റെ കഴിവ് ഒരിക്കല്‍ കൂടി കാണിച്ച് കൊടുക്കാന്‍ രോഹിത്തിന് വീണു കിട്ടിയിരിക്കുന്ന അവസരമാണിത്’ ആകാശ് ചോപ്ര പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. 20.4 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റും താക്കൂര്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍