IND vs ENG: ഒന്ന് പൊരുതിപ്പോലും നോക്കാതെ ഇംഗ്ലീഷ് പട, ക്ലീന്‍ ചീട്ടുമായി ഇന്ത്യ ദുബായ്ക്ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 142 റണ്‍സിന്‍റെ വമ്പന്‍ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 357 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് പട 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ഔട്ടായി. 41 ബോളില്‍ 38 റണ്‍സെടുത്ത ടോം ബാന്‍റനും 19 ബോളില്‍ 38 റണ്‍സെടുത്ത ഗസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഫില്‍ സാള്‍ട്ട് 21 ബോളില്‍ 23, ബെന്‍ ഡക്കറ്റ് 22 ബോളില്‍ 34, ജോ റൂട്ട് 29 ബോളില്‍ 24, ബാരി ബ്രൂക്ക് 26 ബോളില്‍ 19, ജോസ് ബട്ട്‌ലര്‍ 9 ബോളില്‍ 6, ലിയാം ലിവിംഗ്‌സ്റ്റണ്‍ 23 ബോളില്‍ 9, ആദില്‍ റഷീദ് 0, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യന്‍ ബോളര്‍മാരുടെ സംയുക്തമായ ആക്രമണമാണ് ഇംഗ്ലീഷ് കരുത്തിനെ പിടിച്ചുകെട്ടാന്‍ സഹായകരമായത്. ഇന്ത്യയ്ക്കായി ബോള്‍ കൈയിലെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിദ് റാണ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച സ്‌കോര്‍. 50 ഓവറുകള്‍ അവസാനിക്കുമ്പോള്‍ റണ്‍സാണ് ഇന്ത്യക്ക് 356 നേടാനായത്. 112 റണ്‍സ് നേടിയ യുവതാരം ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും ടോസ് ഭാഗ്യം കെട്ടിയ ഇംഗ്ലീഷ് നായകന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു.

കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരന്‍ രോഹിത് ശര്‍മ്മയെ (1 ) തുടക്കത്തിലേ നഷ്ടമായ ഇന്ത്യക്ക് വേണ്ടി പിന്നെ ക്രീസില്‍ ഉറച്ച കോഹ്ലി – ഗില് സഖ്യം സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. തുടക്കത്തില്‍ പതുക്കെ കളിച്ച ഇരുവരും പിന്നെ ട്രാക്ക് മാറ്റി. കോഹ്ലി ഏറെ നാളുകള്‍ക്ക് ശേഷം മനോഹര ഇന്നിങ്‌സില്‍ ഒന്ന് കളിച്ചപ്പോള്‍ ഗില്‍ സ്ഥിരത തുടര്‍ന്നു. അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട ശേഷം കോഹ്ലി (52 ) മടങ്ങി എങ്കിലും പകരമെത്തിയ ശ്രേയസ് അയ്യര്‍ മിന്നുന്ന ഫോം തുടര്‍ന്നതോടെ ഇംഗ്ലണ്ടിന് ഉത്തരമില്ലായിരുന്നു.

അതിനിടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗില്‍ ഈ പരമ്പര തന്റേതാക്കി മാറ്റി. 112 റണ്‍ എടുത്ത ശേഷമാണ് താരം മടങ്ങിയത്. പിന്നെ എത്തിയ രാഹുല്‍ അയ്യരുമൊത്ത് മികച്ച ഒരു കൂട്ടുകെട്ട് ചേര്‍ത്തു . അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും 78 റണ്‍ എടുത്ത അയ്യര്‍ ഇന്നും സ്ഥിരത കാണിച്ചു. രാഹുല്‍ ( 40 ) ഹാര്‍ദിക് ( 17 ) അക്സര്‍ ( 13 ) . ഹര്‍ഷിത് (13 ) വാഷിംഗ്ടണ്‍ (14 ) എന്നിവര്‍ എല്ലാം തങ്ങളുടേതായ സംഭാവന നല്‍കി മടങ്ങി . ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 4 വിക്കറ്റ് നേടി മികവ് കാണിച്ചപ്പോള്‍ മാര്‍ക്ക് വുഡ് രണ്ടും സഖിബ് മഹമൂദ്, അറ്റ്കിന്‍സണ്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. പരമ്പര ജയത്തിന്‍റെ കരുത്തില്‍ ഇന്ത്യയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വിമാനം കയറാം. ടീം അടുത്ത ദിവസം തന്നെ ദുബായിക്ക് വിമാനം കയറും. അവിടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Latest Stories

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍

ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, ഡിമാന്റുകൾ നിരത്തി ദീപിക; സ്പിരിറ്റിൽ നിന്ന് നടിയെ ഒഴിവാക്കിയോ?

പാക്കിസ്ഥാന് ആര്‍മിക്ക് കൈകൊടുക്കില്ല, അതിര്‍ത്തികവാടം തുറക്കില്ല; വാഗ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ പുനരാരംഭിച്ചു; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; നിർമാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി