'ആ ഷോട്ട് കൊള്ളാം', ബുംറയെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബോളിംഗിനെ എതിരാളികള്‍ പോലും പ്രശംസിക്കും. എന്നാല്‍ ബുംറയുടെ ബാറ്റിംഗും ഇപ്പോള്‍ അഭിനന്ദനത്തിന് അര്‍ഹമായിരിക്കുകയാണ്. മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ബുംറ ബാറ്റുകൊണ്ട് അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 28 റണ്‍സ് നേടിയ ബുംറ ഇന്ത്യക്ക് നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

വാലറ്റക്കാര്‍ പ്രധാനപ്പെട്ട കുറച്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മികച്ച ലീഡാണ് ഇന്ത്യക്ക് ലഭിച്ചത്. പിന്നിലായശേഷം ഇംഗ്ലണ്ട് എങ്ങനെ പ്രതികരിക്കുമെന്നത് കൗതുകരമായിരിക്കും. മറ്റൊരു കാര്യം പറഞ്ഞാല്‍, ജസ്പ്രീത് ബുംറ തന്റെ ജീവിതത്തിലെ തന്നെ മികച്ച ഷോട്ടാണ് കളിച്ചത്- സച്ചിന്‍ ട്വീറ്റ് ചെയ്തു.

34 പന്തുകള്‍ നേരിട്ട ബുംറ മൂന്ന് ഫോറും ഒരു സിക്സും പറത്തിയിരുന്നു. എന്നാല്‍ ബുംറയുടെ ഏത് ഷോട്ടാണ് തന്നെ ആകര്‍ഷിച്ചതെന്ന് സച്ചിന്‍ തെളിച്ചുപറഞ്ഞിട്ടില്ല. സാം കറന്റെ പന്തില്‍ നേടിയ സിക്സാണ് സച്ചിന്‍ ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. ടെസ്റ്റില്‍ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ബുംറ ഇന്നലെ നേടിയത്. ബാറ്റുകൊണ്ട് ബുംറ വിരുതുകാട്ടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഓസിസ് എ ടീമിനെതിരെ ബുംറ അര്‍ദ്ധ ശതകം നേടിയിരുന്നു.

Latest Stories

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി