നടരാജന്‍ ചെയ്തതു പോലെ അവസരം മുതലാക്കാന്‍ സഞ്ജുവിനായില്ല: മുഹമ്മദ് കൈഫ്

ഓസീസിനെതിരായ ടി20 പരമ്പരയില്‍ ലഭിച്ച അവസരം വേണ്ടവിധം പ്രയോജനപ്പെടുത്താനായില്ലെങ്കിലും സഞ്ജു സാംസണ്‍ പ്രതിഭയുള്ള താരമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സഞ്ജു ദേശീയ ടീമിലെ തുടക്കകാരനാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ അവസരം നല്‍കണമെന്നും കൈഫ് അഭിപ്രായപ്പെട്ടു.

“ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. രണ്ട് ടി20യിലും സഞ്ജു കളിച്ചു. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അവന്‍ നടത്തിയത്. അവന് സ്‌കോര്‍ നേടാന്‍ സാധിക്കുമെന്നും സിക്സര്‍ നേടാനുള്ള കഴിവും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവന്റെ അവസരത്തെ വളരെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അവന്‍ ദേശീയ ടീമിലെ പുതിയ താരമാണ്. അതിനാല്‍ തന്നെ കൂടുതല്‍ അവസരം നല്‍കണം.”

IND vs AUS | India were a

“നടരാജന്‍ ചെയ്തതു പോലെ അവസരത്തെ മുതലാക്കാന്‍ അവനായില്ല. എന്നാല്‍ ഇനിയും അവന്‍ അവസരം അര്‍ഹിക്കുന്നുണ്ട്. വിരാട് കോഹ്‌ലിയെ പോലുള്ള താരങ്ങളെ മാതൃകയാക്കണം. സിംഗിളുകളും ഡബിളുകളുമായി എങ്ങനെയാണ് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതെന്ന് കോഹ്‌ലിയെ കണ്ട് പഠിക്കണം” കൈഫ് പറഞ്ഞു.

ആദ്യ ഏകദിനത്തില്‍ 23 റണ്‍സ് നേടിയ സഞ്ജുവിന്റെ രണ്ടാം മത്സരത്തിലെ സമ്പാദ്യം 15 റണ്‍സായിരുന്നു. റിഷഭ് പന്തിന് പകരമാണ് സഞ്ജുവിന് ഇന്ത്യ ടി20 ടീമില്‍ അവസരം നല്‍കിയത്. എന്നാല്‍ ബാറ്റിംഗില്‍ സ്ഥിരതയില്ലാത്തതാണ് സഞ്ജുവിന് വെല്ലുവിളിയാകുന്നത്.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍