ഇങ്ങനെ പോയാൽ റുതുരാജിന് പകരം സഞ്ജു നായകനാകും, അത് ഉടനെ നമുക്ക് കാണാം: രവിചന്ദ്രൻ അശ്വിൻ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മികച്ച തുടക്കം ലഭിക്കാത്ത ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസൺ അടക്കം മികച്ച താരങ്ങളുള്ള ടീമാണ് ചെന്നൈ. എന്നാൽ ഐപിഎലിൽ ഇത് വരെയായി രണ്ട് മത്സരങ്ങൾ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. നായകനായ റുതുരാജ് ഗെയ്ക്‌വാദിന്റെ മോശമായ ബാറ്റിംഗ് പ്രകടനവും ക്യാപ്റ്റൻസിയുമാണ് ടീം തോല്കുന്നതിന്റെ പ്രധാന കാരണമായി ആരാധകർ വിലയിരുത്തുന്നത്.

ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിംഗ്സിനെ ഭാവിയിൽ മലയാളി താരം സഞ്ജു സാംസൺ നയിച്ചേക്കുമെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ. ഇതിഹാസതാരം എംഎസ് ധോണിക്ക് ശേഷം എത്തിയ ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്വാദ് നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പരാജയപ്പെടുന്ന സാഹചര്യത്തിലാണ് അശ്വിന്റെ നിർണായക പ്രതികരണം.

‘ഞാൻ ഒരു ജ്യോതിഷിയല്ല. പക്ഷെ ഇങ്ങനെ പോയാൽ സഞ്ജു സാംസൺ സി‌എസ്‌കെയുടെ ക്യാപ്റ്റനാകുമെന്ന് ഞാൻ കാണുന്നുണ്ട്. അത് എന്നായിരിക്കും എന്ന് പറയാൻ കഴിയില്ല, പക്ഷേ അങ്ങനെ സംഭവിക്കുമെന്ന് ഉറപ്പാണ്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ എനിക്ക് ആഗ്രഹമില്ലാത്ത ഒരേയൊരു കാര്യം, അവൻ മറ്റൊരാൾക്ക് പകരമായിട്ട് വരിക എന്നതാണ്’ രവി അശ്വിൻ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ