Ipl

കുറഞ്ഞ ഓവർ നിരക്ക് ആണേൽ ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമായ നിയമം വേണം, പിന്നെ ബോളറുമാരുടെ ആവശ്യം ഇല്ലലോ

ഈ സീസൺ പ്രീമിയർ ലീഗിന്റെ താരം ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളു- ജോസ് ബട്ലർ. കരിയറിലെ തന്നെ പീക് ഫോമിലാണ് താരമിപ്പോൾ. തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ താരം ഏതൊരു ബോളിംഗ് നിരയെയും അടിച്ചുപരത്തും. ഇനിയും മത്സരങ്ങൾ ശേഷിക്കെ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരം 7 കളികളില്‍ നിന്നും 491 റണ്‍സാണ് താരം ഇതുവരെ നേടിയത്. ഇപ്പോഴിതാ റോയല്‍സിന്റെ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന ബട്‌ലര്‍ ഐപിഎല്ലില്‍ കൊണ്ടുവരേണ്ട ഒരു സുപ്രധാന നിയമത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.

“കുറഞ്ഞ ഓവര്‍ നിരക്കാണെങ്കില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ ഫീല്‍ഡ് വിന്യാസം മാറ്റം വരുത്തണമെന്ന നിയമം ഐപിഎല്ലില്‍ കൊണ്ടുവരണം. ലോകം മുഴുവൻ ഉള്ള വിവിധ ലീഗുകളിൽ ഈ രീതി നടക്കുന്നുണ്ട്. കുറഞ്ഞ ഓവർ നിരക്കിൽ നിൽക്കുന്ന സമയത്ത് ആണേൽ ഈ തീരുമാനം എടുക്കണം.നിശ്ചിത ഓവര്‍ മുതല്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കാൻ പാടൊള്ളു.”

ബാറ്റ്‌സ്മാൻമാരുടെ കളിയെന്നാണ് ഇപ്പോൾ ക്രിക്കറ്റ് അറിയപ്പെടുന്നത് തന്നെ. എല്ലാ നിയമങ്ങളും അവർക്ക് അനുകൂലമാണ്. അങ്ങനെ ഉള്ള സാഹചര്യത്തിൽ ഇത്തരം നിയമം കൂടി വന്നാൽ പിന്നെ ബോളറുമാർക്ക് ഏതാ റോൾ ഉണ്ടാവുക എന്നാണ് ആരാധകർ ബട്ട്ലർ പറഞ്ഞ അഭിപ്രായം മുൻനിർത്തി ചോദിക്കുന്നത്.

മാരക ഫോം തുടര്‍ന്നാല്‍ 2016ല്‍ വിരാട് കോഹ്ലി നേടിയ സീസണില്‍ 973 റണ്‍സെന്ന റെക്കോഡും ബട്‌ലര്‍ക്കു മുന്നില്‍ വീഴാം. ഏഴു ഗ്രൂപ്പു മല്‍സരങ്ങളും പ്ലേ ഓഫും അവശേഷിക്കെ ഇനി ഏതൊക്കെ റെക്കോഡുകളാണ് ബട്‌ലര്‍ തകര്‍ത്തെറിയുക എന്ന് ഉറ്റുനോക്കുകയാണ് കായികലോകം.

Latest Stories

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം