സച്ചിൻ ഇന്ന് ആയിരുന്നു കളിച്ചിരുന്നത് എങ്കിൽ ഇതിന്റെ ഇരട്ടി റൺ നേടും, പക്ഷെ വിരാട് ഞങ്ങളുടെ കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ...അഭിപ്രായവുമായി ഷൊയ്ബ് അക്തർ

കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി വിരാട് കോഹ്‌ലി അറിയപ്പെടുന്നു . അതിനാൽ തന്റെ സമകാലികരായ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരുമായി താരതമ്യപ്പെടുത്തുക മാത്രമല്ല, സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ് തുടങ്ങിയ മുൻ ഇതിഹാസ താരങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നു.

അടുത്തിടെ, മുൻ പാകിസ്ഥാൻ താരം ഷൊയ്ബ് അക്തർ ഏകദിന ക്രിക്കറ്റിൽ സച്ചിനും പോണ്ടിംഗും നേരിട്ട വെല്ലുവിളികളെ താരതമ്യം ചെയ്യാൻ ശ്രമിച്ചു, അദ്ദേഹം പറഞ്ഞത് ഇങ്ങനെ “അന്ന്, സച്ചിൻ മത്സരം മുഴുവൻ ഒരു പന്തിൽ കർശനമായിരുന്നു, അത് ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാർക്കെതിരെ റിവേഴ്സ് സ്വിംഗ് ചെയ്യും. അന്ന് നിയമങ്ങൾ കര്ഷണമായിരുന്നു. സച്ചിൻ ഇന്നത്തെ കാലത്ത് ആയിരുന്നെങ്കിൽ ധാരാളം റൺസ് നേടുമായിരുന്നു.”താരം പറഞ്ഞു.

“വിരാട് ഞങ്ങളുടെ കാലത്ത് ആയിരുന്നെങ്കിൽ ബുദ്ധിമുട്ടുമായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. “അയാൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരുമായിരുന്നു. പക്ഷേ ഇപ്പോൾ നേടിയ റൺസ് അവൻ നേടുമായിരുന്നു. ഞങ്ങൾക്കും സമാനമായ തല്ല് അവനിൽ നിന്നും കിട്ടുമായിരുന്നു . എന്നാൽ വസീം അക്രത്തെ ഒന്നും ഇപ്പോൾ ബോളർമാർ നേരിടുന്ന പോലെ അവൻ കളിക്കില്ല.” താരം പറഞ്ഞു.

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന ലോകകപ്പ് സെമിഫൈനലിൽ, 50 ഏകദിന സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി കോഹ്‌ലി മാറിയിരുന്നു . അങ്ങനെ ചെയ്യുന്നതിലൂടെ, ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ രമേഷ് ടെണ്ടുൽക്കറെ അദ്ദേഹം മറികടന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ