രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് പരാതികള്‍, രാഹുല്‍ സ്വാര്‍ത്ഥനാണെന്ന് ചിലര്‍

സന്ദീപ് ദാസ്

വോക്‌സിനെതിരെ സ്വീപ്പും ഫ്‌ല ക്കും കൂടിക്കലര്‍ന്നത് പോലൊരു ഷോട്ട്…വുഡിന്റെ എക്‌സ്പ്രസ് പേസിനെതിരെ ഏറ്റവും ടഫ് ഷോട്ടായ ലോഫ്റ്റ്ഡ് കവര്‍ഡ്രൈവ്…സൈറ്റ് സ്‌ക്രീനിനു മുകളിലേക്ക് ജോര്‍ദാനെ എത്തിച്ച ഹിറ്റ്…

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ കെ.എല്‍ രാഹുല്‍ കളിച്ച അവിശ്വസനീയമായ ചില ഷോട്ടുകളാണിത്! രാഹുല്‍ ഈ അപ്രോച്ച് തുടര്‍ന്നാല്‍ ഇന്ത്യയുടെ സാദ്ധ്യതകള്‍ ഇരട്ടിയായി വര്‍ദ്ധിക്കും.

രാഹുലും രോഹിതും ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന ഓപ്പണിങ്ങിനെക്കുറിച്ച് വെറുതെ ഒന്ന് ചിന്തിച്ചുനോക്കുക! വെസ്റ്റ് ഇന്‍ഡീസ് മസില്‍ കൊണ്ട് ചെയ്യുന്നത് ഇന്ത്യയ്ക്ക് ക്ലാസിക് ശൈലിയില്‍ ചെയ്യാന്‍ സാധിക്കും.

ഐ.പി.എല്ലിലെ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് പരാതികളുണ്ട്. രാഹുല്‍ സ്വാര്‍ത്ഥനാണെന്ന് ചിലര്‍ പറയുന്നു. പഞ്ചാബ് ടീമിന്റെ ഭാരം മുഴുവനും ചുമക്കുന്നതുകൊണ്ടാണ് രാഹുലിന് അങ്ങനെ കളിക്കേണ്ടിവരുന്നത് എന്നൊരു തിയറിയുമുണ്ട്.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചെയ്യേണ്ടത് ഇത്ര മാത്രമാണ്. കുറച്ച് പരാജയങ്ങള്‍ ഉണ്ടായാലും ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്ന ഉറപ്പ് രാഹുലിന് നല്‍കുക. രാഹുലിന്റെ വിക്കറ്റ് പെട്ടന്ന് പോയാലും ഇന്ത്യയ്ക്ക് ആവശ്യത്തിന് ബാറ്റിങ്ങ് ഡെപ്ത്ത് ഉണ്ടെന്നും ഓര്‍മ്മിപ്പിക്കുക. അങ്ങനെ രാഹുലിനെ അഴിഞ്ഞാടാന്‍ വിടുക!

ഇത് സംഭവിച്ചാല്‍ ഒരു ഒന്നൊന്നര ലോകകപ്പ് ആയിരിക്കും വരാന്‍ പോവുന്നത്!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍