Ipl

പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ ഇപ്പോൾ തന്നെ ടീമിൽ കളിക്കുമായിരുന്നു, ഇന്ത്യയിൽ ഉടൻ അവസരം കിട്ടില്ലെന്ന് കമ്രാൻ

വേഗതയിൽ പന്തെറിയുന്ന ബൗളറുമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറുന്ന കാഴ്ച കഴിഞ്ഞ ടി20 ലോകകപ്പിൽ നാം കണ്ടതാണ്. താരതമ്യേന വേഗം കുറവുള്ള ഇന്ത്യൻ ബൗളറുമാരെ പരിശീലനങ്ങൾക്കും പ്രീമിയർ ലീഗിലും ഒകെ കാണുന്ന ഇന്ത്യൻ താരങ്ങൾ ബോൾട്ടിനെയും,അഫ്രിദിയെയും കാണുമ്പോൾ മുട്ട് വിറച്ചതിൽ കുറ്റം പറയാൻ പറ്റില്ല. ഇന്ത്യയിൽ വേഗം കൂടുതൽ ഉള്ള ബൗളറുമാറില്ല എന്ന നിരന്തര കളിയാക്കലുകൾക്ക് ഒടുവിൽ ഒരു അടിപൊളി മറുപടി നമുക്ക് കിട്ടിയിരിക്കുകയാണ്‌- ഉമ്രാൻ മാലിക്ക്. ഇപ്പോഴിതാ താരം നേടിയ ഒരു റെക്കോർഡ് ക്രിക്കറ്റ് ലോകത്ത് ചർച്ച ആവുകയാണ്.

താരത്തെക്കുറിച്ച് ഒരുപാട് ആളുകൾ ക്രിക്കറ്റ് ലോകത്തിന് അകത്തുനിന്നും പുറത്തുനിന്നും ഒരുപാട് ആളുകൾ അഭിപ്രായം പറയുന്നുണ്ട്. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നത് കമ്രാൻ മാലിക്കാണ്.

“പാക്കിസ്ഥാനിലായിരുന്നെങ്കിൽ, ഉമ്രാൻ ഇപ്പോൾ രാജ്യാന്തര മത്സരങ്ങൾ കളിച്ചു കഴിഞ്ഞേനെ. ഉമ്രാന്റെ ഇക്കോണമി നിരക്ക് കൂടുതലാണ്. പക്ഷേ അയാൾ ഒരു സ്ട്രൈക്ക് ബോളറാണ്. വിക്കറ്റുകൾ വീഴ്ത്തുന്നുണ്ട്. എല്ലാ മത്സരത്തിലും ശരാശരി 155 കിമി വേഗത്തിലാണ് ഉമ്രാന്റെ ബോളിങ്. ഇതു കുറയുന്നുമില്ല. ഇന്ത്യൻ ടീമിൽ ഇപ്പോൾ പേസർമാരുടെ നല്ല മത്സരം തന്നെയാണ്.”

മുൻപ് വേഗത്തിൽ ബോൾ ചെയ്യുന്ന താരങ്ങൾ ഇന്ത്യൻ ടീമിൽ കുറവായിരുന്നു. എന്നാൽ ഇപ്പോൾ നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര തുടങ്ങിയവരുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഒന്നോ രണ്ടോ കളിയാണ് ഉമ്രാൻ ആകെ കളിച്ചത്. പാക്കിസ്ഥാനിലായിരുന്നെങ്കിൽ ഉമ്രാൻ ഉറപ്പായും ഞങ്ങൾക്കായി കളിച്ചേനെ. പക്ഷേ, മറ്റൊരു ഐപിഎൽ സീസൺ മുഴുവൻ കളിക്കാനുള്ള അവസരം ഉമ്രാനു നൽകി ഇന്ത്യ പക്വത കാട്ടി. ബ്രെറ്റ് ലീ, ശുഐബ് അക്തർ എന്നിവരും ഇതുപോലെയായിരുന്നു. ഉമ്രാനെപ്പോലെ അവരും കൂടുതൽ റൺസ് വഴങ്ങി, പക്ഷേ, വിക്കറ്റുകളും വീഴ്ത്തി. ഇങ്ങനെയാകണം സ്ട്രൈക്ക് ബോളർമാർ.”

മുമ്പ് ശശി തരൂർ ഇങ്ങനെ പറഞ്ഞിരുന്നു ” എത്രയും പെട്ടെന്ന് അവൻ ഇന്ത്യൻ കുപ്പായത്തിൽ വരണം. എന്തൊരു അസാമാന്യ പ്രതിഭയാണിത്. കത്തിത്തീരും മുൻപ് അദ്ദേഹത്തിന് കരുത്ത് നൽകണം. ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരത്തിനായി അദ്ദേഹത്തെ കൊണ്ടുപോകൂ. അവനും ബുംറയും ചേർന്ന് പന്തെറിഞ്ഞാൽ അത് ഇംഗ്ലീഷുകാരെ വിറപ്പിക്കും.”

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന