കൈഫോ യുവിയോ ഒന്നുമല്ല, ഇന്ത്യയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അയാളായിരുന്നു!

ഒരു ക്യാച്ച് എടുക്കുന്നതില്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.. തമാശ പറഞ്ഞതായി തോന്നിയോ..?

ആമുഖം ആവശ്യമില്ലാത്ത പേരാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നത്. അസാധാരണമായ ബാറ്റിംഗും കളത്തിന് പുറത്തുള്ള ശാന്തമായ പെരുമാറ്റവുമൊക്കെയായി വേറിട്ട് നിറുത്തുന്ന പ്രതിഭാസം. സച്ചിന്‍ കേവലം ഒരു അസാധാരണ ബാറ്ററോ, അല്ലെങ്കില്‍ ഉപകാരപ്രദമായ ഒരു പാര്‍ട് ടൈം ബോളറോ മാത്രമല്ല, ആധുനിക കാലത്തെ ഏറ്റവും അണ്ടര്‍ റേറ്റഡ് ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയായിരുയിരുന്നു എന്ന് പറയാം.

സച്ചിന്റെ കാലത്ത് തന്റെ ടീമില്‍ ആണെങ്കില്‍ തൊണ്ണൂറുകളില്‍ അജയ് ജഡേജ, റോബിന്‍ സിംഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ കുറ്റമറ്റ ഫീല്‍ഡര്‍മാരുടെ പേരുകളും, രണ്ടായിരങ്ങളില്‍ യുവരാജ് സിങും, മുഹമ്മദ് കൈഫും, സുരേഷ് റൈനയെയുമൊക്കെ ആളുകള്‍ കൂടുതല്‍ പറയുമ്പോള്‍ പലരും മറക്കുന്ന പേരാണ് അക്കൂട്ടത്തില്‍ ‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍’ എന്ന പേര്. പന്തിനെ പറന്നുള്ള പിടിയൊന്നുമില്ലാതെ ഫീല്ഡിംഗ് സ്‌റ്റൈലില്‍ ഗ്ലാമര്‍ കുറവാണേലും സച്ചിന്‍ വളരെയേറെ മികച്ച ഫീല്‍ഡര്‍ തന്നെയായിരുന്നു.

ഫീല്‍ഡര്‍ എന്ന നിലയില്‍ ടീമിന് വേണ്ടിയുള്ള തന്റെ പങ്കിനെ പൂര്‍ണമായും സമര്‍പ്പിച്ച ഒരു കളിക്കാരന്‍ കൂടിയായിരുന്നു സച്ചിന്‍. ബൗണ്ടറി റോപ്പിന്റെ അരികില്‍ നിന്ന് സച്ചിന്‍ എടുത്ത എത്രയോ അസാധാരണമായ ക്യാച്ചുകള്‍. നീണ്ട റണ്ണിലൂടെ നേടിയെടുത്ത ക്യാച്ചുകള്‍.. സ്ലിപ്പിലാണെങ്കിലും, ഔട്ട്ഫീല്‍ഡിലാണെങ്കിലും ഉള്ള അവസരങ്ങളില്‍ വളരെ അപൂര്‍വ്വമായി നഷ്ടപ്പെടുത്തുന്നതെ സച്ചിനില്‍ നിന്നും കണ്ടിട്ടുള്ളൂ.

ബൗണ്ടറിക്കരികില്‍ നിന്നും എറിയുന്ന ശക്തമായ ത്രോകളും, സ്റ്റമ്പിന് നേരിട്ടുള്ള ത്രോകളിലും ഒക്കെ സച്ചിന് ഇത്തിരി വൈദഗ്ധ്യം ഉണ്ടായിരുന്നു എന്നതൊക്കെ അദ്ദേഹത്തിലെ ഫീല്ഡിംഗ് കഴിവിനെ സൂചിപ്പിക്കുന്നു. തരക്കേടില്ലാത്ത ബാറ്റിംഗില്‍ സച്ചിന്റെ ഫീല്‍ഡിംഗ് കഴിവ് എല്ലായ്‌പ്പോഴും നിഴലിച്ചിരുന്നു എന്നതായിരുന്നു സത്യം..! ആയതിനാല്‍ മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയിലൊന്നും അദ്ദേഹം ഇടം പിടിച്ചിട്ടുമില്ല.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി