Ipl

ഇനി ആവേഷ് ഖാൻ തിരിച്ചുവന്നാലും ഞാനും ടീമിൽ ഉണ്ടാകും എന്ന് ബോദ്ധ്യപ്പെടുത്തുന്ന പ്രകടനം, ഇതാണ് മൊഹ്‌സീൻ സ്റ്റൈൽ

പ്രണവ് തെക്കേടത്ത്

മറ്റൊരു ഇന്ത്യൻ യുവ പേസർ കൂടെ വരവറിയിക്കുമ്പോൾ ഐപിൽ ട്രോഫിയിൽ എഴുതിച്ചേർക്കപ്പെട്ട സംസ്കൃത വാക്യം ഓർമ്മയിലേക്ക് വരുകയാണ്. “Yatra prathibha Avsara prapnotihi”(where talent meets opportunity)

ഒരുപക്ഷെ 10 ടീമുകൾ അണിനിരക്കുന്നത് കൊണ്ട് മാത്രം പ്ലെയിങ് 11 ലേക്ക് അവസരം കിട്ടിയ മൊഹ്‌സിൻ ഖാൻ അവിടെ ചെറിയ നിഗിൾ ക്യാരി ചെയ്യുന്നത് കൊണ്ട് ആവേഷ്‌ ഖാനെ മാറ്റി നിർത്തി ആ ദൗത്യം എന്നിലേക്ക് ഏല്പിക്കാൻ കഴിഞ്ഞ കളികളിലെ പ്രകടനങ്ങളാൽ രാഹുലിനോട് പറയാതെ പറയുന്ന ചെറുപ്പക്കാരൻ.

ഓരോ ഇന്ത്യൻ ആരാധകരേയും ഉത്തേജിപ്പിക്കുന്ന വേഗതയ്‌ക്കൊപ്പം ലൈനും ലെങ്തും മറക്കാതെ തുടങ്ങുന്ന ന്യൂ ബോൾ സ്പെല്ലുകൾ ,ഫുൾ ഫ്ലോയിൽ കുതിക്കുന്ന ബാറ്റർക്കെതിരെ ചിന്തിച്ചു കൊണ്ട് എയ്തു വിടുന്ന സ്ലോ ബോൾ ഡെലിവറീസ്. ഡൽഹിയുടെ ബാറ്റിംഗ് നിരയിലെ അപകടകാരികളായ വാർണർ പന്ത് പവൽ എന്നിവരടക്കമുള്ള 4 വിക്കറ്റുകൾ പേരിലാക്കുമ്പോൾ വിട്ടുകൊടുക്കുന്നത് 16 റൻസുകൾ മാത്രം.

കുൽദീപ് സെൻ ,ഉംറാൻ മാലിക്ക് ,അർഷ്‌ ദീപ് ,എന്നിവരടങ്ങിയ മുഖങ്ങൾക്കൊപ്പം മൊഹ്‌സീൻ ഖാനും നിറഞ്ഞാടുമ്പോൾ ഇതിഹാസതുല്യരായ ബാറ്റേഴ്സിനെ ലോകത്തിന് സംഭാവന ചെയ്ത ഒരു രാജ്യത്തെ ആരാധകർ സന്തോഷത്തിലാണ് അതെ അവർക്കെന്നും പുവർ പേസ് ബോളേഴ്സിനോട് എന്തെന്നില്ലാത്ത ആർത്തിയാണ് .
4-0-27-1 vs MI
4-1-24-3 vs PBKS
4-0-16-4 vs DC*

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്