IPL 2025; ഇവിടെ 24 മണിക്കൂറും പകല്‍ വെളിച്ചമാണ്, ഐപിഎല്‍ നടത്താം, മൈക്കല്‍ വോണിന് കൊട്ടുകൊടുത്ത് ക്രിക്കറ്റ് ബോര്‍ഡ്‌

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് ബിസിസിഐ. ഒരാഴ്ചയ്ക്ക് ശേഷം നിലവിലെ സാഹചര്യം വിലയിരുത്തി ബാക്കിയുളള മത്സരങ്ങള്‍ എന്ന് നടത്താനാവുമെന്ന് അറിയിക്കാമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍വച്ച് പെട്ടെന്ന് നടത്താനുളള സാധ്യതകള്‍ കുറവായതിനാല്‍ മറ്റു രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥലം ഐപിഎല്‍ വേദിയാകുമായെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്നലെയാണ് മുന്‍താരം മൈക്കല്‍ വോണ്‍ ഐപിഎല്‍ നടത്താന്‍ ഇംഗ്ലണ്ട് നല്ല വേദിയാണെന്ന് തുറന്നുപറഞ്ഞത്.

അവിടത്തെ സ്റ്റേഡിയങ്ങള്‍ ഇതിന് പൂര്‍ണ്ണ സജ്ജമാണെന്നും എപ്പോള്‍ വേണമെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ നടത്താമെന്നുമാണ് വോണ്‍ പറഞ്ഞത്. ഐപിഎലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ തന്നെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങാമെന്നും വോണ്‍ നിര്‍ദേശിച്ചു. അതേസമയം മൈക്കല്‍ വോണിനെ ട്രോളി ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെതായി വന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 24 മണിക്കൂറും ഐസ്‌ലന്‍ഡില്‍ പകല്‍വെളിച്ചമുണ്ടെന്നും ഫ്‌ളഡ് ലൈറ്റ് തകരാറുകള്‍ ഉണ്ടാവില്ലെന്നുമാണ് അവര്‍ കുറിച്ചത്.

‘ഇവിടെ ഐസ്‌ലാന്‍ഡ് മാത്രമാണ് ഏക പോംവഴി. ഞങ്ങള്‍ക്ക് ഏകദേശം 24 മണിക്കൂര്‍ പകല്‍ വെളിച്ചമുണ്ട്, അതിനാല്‍ ഫ്‌ളഡ്‌ലൈറ്റ് തകരാറുകള്‍ ഒരു പ്രശ്‌നവുമല്ലെന്ന് ഉറപ്പാക്കുന്നു’, അവര്‍ പോസ്റ്റ് ചെയ്തു. അതേസമയം ഐപിഎലില്‍ ബാക്കിയുളള മത്സരങ്ങള്‍ അടുത്ത സെപ്റ്റംബറില്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഷ്യാകപ്പ് ഷെഡ്യൂള്‍ ചെയ്ത ഈ സമയത്ത് ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുളള സാധ്യത കുറവാണ്. ആയതിനാല്‍ സെപ്റ്റംബറില്‍ ഐപിഎല്‍ മത്സരങ്ങള്‍ ബിസിസിഐ നടത്തിയേക്കും. എന്നാല്‍ ഇതുസംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും നടന്നിട്ടില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ