Ipl

യോർക്കർ അല്ല എന്തെറിഞ്ഞാലും ഞാൻ അടിക്കും, നെറ്റ്സിൽ മലിംഗ- സഞ്ജു പോര്

ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ലസിത് മലിംഗയെ മറക്കാൻ ക്രിക്കറ്റ് പ്രേമികൾക്ക് കഴിയില്ല. പെർഫെക്ട് യോർക്കറിന്റെ പര്യായമായ താരം സൃഷ്ടിച്ച ഓളമൊന്നും പിന്നീട് ലോക ക്രിക്കറ്റിൽ തന്നെ ഒരു ബൗളർക്കും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ രാജസ്ഥാൻ ടീമിന്റെ പരിശീലകനായ താരം നായകൻ സഞ്ജുവിന് ബൗൾ എറിഞ്ഞു കൊടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

സഞ്ജുവിനെതിരെ ബോൾ ചെയ്യുന്നതിനിടെ ‘ഇനി യോർക്കർ പരീക്ഷിക്കട്ടെ’യെന്ന് മലിംഗ സഞ്ജുവിനോടു ചോദിക്കുന്നുണ്ട്. ‘എന്തും എറിയാ’മെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. മലിംഗയുടെ ഒരു ഓവർ പൂർണമായി സഞ്ജു വിജയകരമായി നേരിടുന്നത് വിഡിയോയിലുണ്ട്.

ഈ പ്രായത്തിലും മലിംഗയുടെ കൂർമതയെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്തിനാണ് വിരമിച്ചത്, ഈ സീസണിൽ കൂടെ തുടരാൻ പാടില്ലായിരുന്നു തുടങ്ങിയ കമന്റുകളും നിറയ്‌ക്കുന്നുണ്ട്. മലിംഗയെ പോലെ ഒരു താരത്തെ നെറ്റ്സിൽ നേരിട്ടാൽ ലോകത്തെ ഏത് കൊമ്പനെയും നേരിടാൻ പറ്റുമെന്നാണ് ആരാധകർ പറയുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയാണ് രാജസ്ഥാന്റെ എതിരാളികൾ.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ