ഒരുമിച്ചുള്ള ജീവിതത്തിന്റെ വില ഞാന്‍ കൂടുതലായി മനസ്സിലാക്കുന്നു ; ഭാര്യയ്ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പിട്ട് ബുംറ

ആദ്യ വിവാഹവാര്‍ഷികത്തില്‍ അരികിലില്ലാത്ത ഭാര്യയ്ക്ക് ഹൃദയസ്പര്‍ശിയായ സന്ദേശം പോസ്റ്റ് ചെയ്ത് ഇന്ത്യന്‍പേസര്‍ ജസ്പ്രീത് ബുംറ. കഴിഞ്ഞ വര്‍ഷം ഗോവയില്‍ വെച്ച്് വിട്ടുകാാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഗോവയില്‍ നടന്ന ചടങ്ങിലായിരുന്നു ബുംറ മാധ്യമപ്രവര്‍ത്തകനായ സഞ്ജനാ ഗണേശനെ വിവാഹം കഴിച്ചത്.

ഒന്നാം വിവാഹവാര്‍ഷികത്തില്‍ അരികിലില്ലാത്ത ഭാര്യയ്ക്ക് വിവാഹത്തിന്റെ ചെറു വീഡിയോ പങ്കുവെച്ചാണ് ബുംറ സന്ദേശം എഴുതിയത്. ‘ഒരുമിച്ചുള്ള ജീവിതമാണ് കൂടുതല്‍ നല്ലത്’ എന്നായിരുന്നു ബുംറേയുടെ സന്ദേശം. ”ഇക്കാര്യം പറയാതിരിക്കാനാകില്ല. എന്നെ സന്തോഷവാനും ദയാലുവും തമാശക്കാരനും സമാധാനമുള്ളയാളുമാക്കി മാറ്റുന്നതും നീയാണ്.

ഒരുമിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നു. ഒരു വര്‍ഷം ചെറിയ കാലയളവാണ്. നിയുമായി ഞാന്‍ പദ്ധതിയിട്ടിരിക്കുന്ന കാര്യങ്ങളുടെ ചെറിയ പെരുക്കം മാത്രം” താരം കുറിച്ചു. ഇന്ത്യന്‍ താരം ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ഏര്‍പ്പെടുമ്പോള്‍ സഞ്ജന വനിതാലോകകപ്പിന്റെ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട്് ന്യുസിലന്റിലാണ്.

ശ്രീലങ്കയ്ക്ക് എതിരേയുള്ള രണ്ടു ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ബുംറ. ബംഗലുരുവില്‍ നടന്ന പിങ്ക് പന്ത് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബുംറ ഇന്ത്യന്‍ മണ്ണില്‍ ആദ്യാേയി അഞ്ചുവിക്കറ്റ് നേട്ടം ഉണ്ടാക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന് പിന്നാലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനൊരുങ്ങുകയാണ് താരം.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം