കളി നിര്‍ത്താന്‍ ചിന്തിച്ചിടത്തു നിന്നും രാജ്യത്തെ ഏറ്റവും മികച്ച താരത്തിലേക്ക് ; ഭര്‍ത്താവിനൊപ്പം ഭാര്യയും നേട്ടമുണ്ടാക്കി

ഒരിക്കല്‍ കളി നിര്‍ത്തിയാലോ എന്ന് ചിന്തിച്ച സമയം ഉണ്ടായിട്ടുണ്ടെന്ന് ഓസട്രേലിയയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ മൈക്കല്‍ സ്റ്റാര്‍ക്ക്. ചിലര്‍ കാരണം കളി തന്നെ ഉപേക്ഷിച്ചാലോ എ്ന്ന് ചിന്തിച്ചിടത്തു നിന്നുമായിരുന്നു മൈക്കല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിന് നല്‍കുന്ന അലന്‍ ബോര്‍ഡര്‍ പുരസ്‌ക്കാരത്തിലേക്ക് നടന്നു കയറിയത്.

പേസറുടെ പ്രതിഭയ്ക്ക് ഒപ്പം വിക്കറ്റ് കിട്ടാത്ത ഒരു സമയം ഉണ്ടായിരുന്നു. വിക്കറ്റില്ലാതെ റണ്‍സ് കൂടുതല്‍ വഴങ്ങുന്ന ബൗളറായി മാറിയതും പിതാവ് കാന്‍സര്‍ ബാധിതനായി മരിച്ചതുമെല്ലാം താരത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ച സമയത്തായിരുന്നു സ്്റ്റാര്‍ക്ക് കടുത്ത തീരുമാനത്തിലേക്ക് പോയത്. 2020 – 21 സീസണില്‍ ഇന്ത്യയ്ക്ക് എതിരേ താരത്തിന്റെ പ്രകടനം തീര്‍ത്തും മോശമായി പോയി. നാട്ടിലെ ഈ ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് പിതാവിന്റെ മരണം.

ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിന് നല്‍കുന്ന അലന്‍ ബോര്‍ഡര്‍ മെഡല്‍ നേടിയ ശേഷം സംസാരിക്കുമ്പോഴായിരുന്നു കടന്നുപോയ പ്രതിസന്ധിയെ കുറിച്ചും താരം പറഞ്ഞത്. ഇന്ത്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ 40.72 ശരാശരിയില്‍ 11 വിക്കറ്റുകളാണ് താരത്തിന് കിട്ടിയത്. യുഎഇയില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ ഫൈനലിലെ നാല് ഓവറില്‍ വിക്കറ്റ് പോലുമില്ലാതെ 60 റണ്‍സ വഴങ്ങൂകയും ചെയ്തിരുന്നു.

ഷെയിന്‍വോണ്‍ ഉള്‍പ്പെടെയുള്ള വിദഗ്്ദ്ധരാണ് വിമര്‍ശനവുമായി വന്നത്. ഇതോടെ താരം വീണ്ടും മികച്ച പ്രകടനം നടത്താനുള്ള പ്രയത്‌നത്തിലേക്ക് ഉയരുകയായിരുന്നു. ഓസ്‌ട്രേലിയ 4-0 ന് ജയിച്ച ആഷസില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. 25.37 ശരാശരിയില്‍ 19 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് അച്ച് ആഷസ് മത്സരത്തില്‍ എടുത്തത്.

കഴിഞ്ഞ 12 മാസത്തെ സമയം കൊണ്ട് ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളില്‍ താരം 43 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ പുരസ്‌ക്കാരത്തിലേക്ക് എത്തിയ അഞ്ചാമത്തെ ബൗളറാണ് സ്റ്റാര്‍ക്ക്. പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ്‌ലീ, ഗ്‌ളെന്‍ മക്ഗ്രാത്ത് എന്നിവരാണ് മറ്റുള്ളവര്‍. ഈ പുരസ്‌ക്കാരം സ്റ്റാര്‍ക്കിന് ഇരട്ട നേട്ടമാണ്. ഭാര്യയും വനിതാ ക്രിക്കറ്റ് താരവുമായ അലീസാ ഹീലിയാണ് മികച്ച വനിതാതാരം. ഓസീസ് വനിതാ ടീമിന്റ വിക്കറ്റ് കീപ്പര്‍ ബാറ്റസ് വുമണാണ് അലീസ.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍