"ഞാൻ നന്നായി കളിക്കുന്നില്ലേ, എന്നിട്ടും എന്നെ എന്ത് കൊണ്ടാണ് ടീമിൽ എടുക്കാത്തത്"; വികാരാധീനനായി പ്രിത്വി ഷാ; സംഭവം ഇങ്ങനെ

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഒരു ടീമും എടുക്കാതെ അൻസോൾഡ് ആയി പോയ താരമാണ് യുവ താരം പ്രിത്വി ഷാ. ഒരിക്കൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പിൻഗാമി എന്ന് വരെ വിശേഷണം ലഭിച്ചിട്ടുള്ള താരമായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ പ്രിത്വിക്ക് മോശമായ സമയമാണുള്ളത്.

വിജയ് ഹസാരെ ട്രോഫിക്കായുള്ള മുംബൈ ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയതായാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതൽ ഉയർന്ന റൺസ് നേടിയ താരമായ അജിൻക്യ രഹാനെയെയും ടീമിൽ എടുത്തിട്ടില്ല. പക്ഷെ വ്യകതിപരമായ ആവശ്യങ്ങൾ കാരണമാണ് അദ്ദേഹം ടീമിൽ ഇല്ലാത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച ബാറ്റിംഗ് പ്രകടനം പ്രിത്വി ഷായ്ക്ക് നടത്താൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പിഴവുകൾ എന്തൊക്കെയാണ് എന്ന് ചൂണ്ടിക്കാട്ടി ഒരുപാട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് അവരുടെ വാദം.

മുംബൈയിൽ നിന്ന് തഴയപ്പെട്ടതിന് ശേഷം പ്രിത്വി ഷാ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് ഇട്ടിരുന്നു.

“പറയൂ ദൈവമേ, ഇനി എന്തൊക്കെ കാണണം. 65 ഇന്നിങ്‌സില്‍ നിന്ന് 3399 റണ്‍സ് 55.7 ശരാശരിയും 126 സ്‌ട്രൈക്ക്‌റേറ്റും. ഞാന്‍ അത്ര മികച്ചതല്ലെങ്കിലും നിങ്ങളിലുള്ള വിശ്വാസം തുടരും. ആളുകള്‍ എന്നിലിപ്പോഴും വിശ്വാസമര്‍പ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ തിരിച്ചുവരും” പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ