ഞാൻ ഭാഗ്യവാനാണ് രണ്ട് ദിവസം കാത്തിരുന്നിട്ടാണെങ്കിലും എനിക്ക് ഇന്ധനം ലഭിച്ചു, ഇന്ത്യ ഒരുപാട് സഹായിക്കുന്നു; നിരാശ പങ്കുവെച്ച വീഡിയോയുമായി ചമിക കരുണരത്‌നെ

നമുക്ക് പലർക്കും ചിന്തിയ്ക്കാൻപോലും കഴിയാത്ത അത്ര മോശം അവസ്ഥയിലാണ് ശ്രീലങ്ക എന്ന രാജ്യം കടന്നുപോകുന്നത്. ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ രണ്ട് ദിവസത്തിന് ശേഷം കാറിൽ നിറയ്ക്കാൻ ഇന്ധന സ്റ്റേഷനിൽ നീണ്ട ക്യൂവിൽ നിന്ന് ഒടുവിൽ പെട്രോളടിക്കാൻ കഴിഞ്ഞ വാർത്ത കഴിഞ്ഞ ദിവസം വീഡിയോ രൂപത്തിൽ പുറത്തുവിട്ടു. 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യുവ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഇപ്പോൾ രാജ്യത്തെ സമീപകാല പ്രതിസന്ധിയിൽ അസ്വസ്ഥനാണ്.

ശനിയാഴ്ച എഎൻഐയോട് പ്രത്യേകമായി സംസാരിച്ച അദ്ദേഹം, “രണ്ട് ദിവസത്തെ നീണ്ട ഇന്ധന ക്യൂവിൽ നിന്ന് ഭാഗ്യവശാൽ ഇന്ധനം ലഭിച്ചു, വലിയ ഇന്ധന പ്രതിസന്ധി കാരണം എനിക്ക് എന്റെ ക്രിക്കറ്റ് പരിശീലനത്തിന് പോലും പോകാൻ കഴിയില്ല,” അദ്ദേഹം എഎൻഐയോട് പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ 2022ലെ ഏഷ്യാ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കും. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുകയാണ്. എന്താണ് സംഭവിക്കുകയെന്ന് തനിക്ക് മനസിലാകുന്നിലെന്ന താരം പറഞ്ഞു , “രണ്ട് സുപ്രധാന പരമ്പരകളും ലങ്ക പ്രീമിയർ ലീഗ് (എൽപിഎൽ) മത്സരങ്ങളും പ്രഖ്യാപിച്ചതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.”

വരാനിരിക്കുന്ന വലിയ മത്സരങ്ങളെക്കുറിച്ചും താരം വാചാലനായി: ഏഷ്യാ കപ്പ് വരുന്നു, ഈ വർഷം എൽപിഎല്ലും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പരിശീലനത്തിനായി കൊളംബോയിലും വിവിധ സ്ഥലങ്ങളിലും പോകുകയും ക്ലബ് സീസണിൽ പങ്കെടുക്കുകയും ചെയ്യേണ്ടതിനാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഇന്ധനക്ഷാമം കാരണം. എനിക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റുന്നില്ല രണ്ടു ദിവസമായി ഞാൻ എങ്ങും പോയില്ല കാരണം..പെട്രോളിനായി നീണ്ട ക്യൂവിലാണ്. ഭാഗ്യവശാൽ എനിക്ക് ഇന്ന് അത് ലഭിച്ചു, പക്ഷേ പതിനായിരം രൂപയ്ക്ക് അത് പരമാവധി രണ്ടോ മൂന്നോ ദിവസം മാത്രമേ പോകൂ, ”

വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിനുള്ള തന്റെയും ശ്രീലങ്കൻ ടീമിന്റെയും സന്നദ്ധതയെക്കുറിച്ച് ചാമിക കരുണരത്‌നെ ആത്മവിശ്വാസത്തിലാണ്, എന്നാൽ സമീപകാല പ്രതിസന്ധിയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നു.

“ഞങ്ങൾ ഏഷ്യാ കപ്പിന് തയ്യാറാണ്, വലിയ ഇവന്റ് നടക്കുന്നതിനാൽ ആവശ്യമായ ഇന്ധനമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധിയിലും ഞങ്ങൾ ഏഷ്യ കപ്പ് കളിച്ചു, ഓസ്‌ട്രേലിയക്ക് എതിരെയും കളിച്ചു ” അദ്ദേഹം എഎൻഐയോട് പറഞ്ഞു.

നിലവിലെ പ്രതിസന്ധിയെക്കുറിച്ചും ശ്രീലങ്കൻ ക്രിക്കറ്റ് താരം സംസാരിച്ചു. “എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല, പക്ഷേ ഇപ്പോൾ ഒന്നും നടക്കുന്നില്ല. ശരിയായ ആളുകൾ വരുമ്പോൾ എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ആളുകൾ ശരിയായ വ്യക്തിയെ തിരഞ്ഞെടുക്കണം. ഇന്ത്യ ഒകെ ഒരുപാട് പിന്തുണച്ചു.”

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം