ബാറ്റ്‌സ്മാന്മാർ കുരങ്ങനെ പോലെ ചാടുന്നത് കാണാൻ ഇഷ്ടമായിരുന്നു, അവരുടെ തലയിൽ പന്ത് കൊള്ളുന്നത് എനിക്ക് ആനന്ദം നൽകി

ഷോയിബ് അക്തർ പാകിസ്ഥാൻ സൃഷ്ടിച്ച ഏറ്റവും സ്വാധീനമുള്ള ബൗളർമാരിൽ ഒരാൾ മാത്രമല്ല, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ രീതിയിൽ പന്തെറിഞ്ഞ ഒരു താരം കൂടിയായിരുന്നു. താരത്തിന്റെ പന്തുകളെ പേടിക്കാതെ ബൗളറുമാർ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ” ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം” എന്നായിരുന്നു താരത്തെ നേരിട്ട താരങ്ങൾ വിശ്വസിച്ചത്.

അസാമാന്യ വേഗതയും അതിനേക്കാൾ മികച്ച കണ്ട്രോളും കൊണ്ട് താരം വെല്ലുവിളിയായി. ഷോർട്- പിച്ച് ബൗൺസറുകൾ ആയിരുന്നു അക്കാലത്തെ താരത്തിന്റെ ഏറ്റവും വലിയ ആയുധം. നിരവധി അനവധി ബാറ്റ്‌സ്മാന്മാർക്ക് താരത്തിന്റെ പന്തുകൾ നേരിട്ട് പരിക്കേറ്റിട്ടുണ്ട്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തന്റെ ഉറ്റ സുഹൃത്തുമായ മുഹമ്മദ് കൈഫുമായി സ്‌പോർട്‌സ്‌കീഡയിൽ നടത്തിയ ഒരു ചാറ്റിൽ, താൻ എന്തുകൊണ്ടാണ് ബൗൺസറുകളെ ഇത്രയധികം ഇഷ്ടപ്പെട്ടതെന്ന് അക്തർ വിശദീകരിച്ചു. താരം പറഞ്ഞു.

“ബൗൺസറുകൾ എറിയുന്നത് എനിക്ക് വലിയ സന്തോഷമായിരുന്നു. കാരണം അവയിൽ നിന്നും ഒഴിഞ്ഞ് മാറാൻ കുരങ്ങുകളെപ്പോലെ താരങ്ങൾ ചാടുന്നത് എനിക്ക് സന്തോഷം നൽകി. കള്ളം പറയുകയല്ല, നല്ല പേസ് എനിക്ക് ഉള്ളതിനാൽ തന്നെ താരങ്ങളുടെ തലക്ക് പന്ത് കൊള്ളിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ഒരു ഫാസ്റ്റ് ബൗളർ എന്ന എനിക്കത് ചെയ്തേ പറ്റു.”

” എന്റെ പന്തുകൾ നേരിട്ടതിന് ശേഷം താരങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ അവരുടെ ശരീരത്തിൽ നീര് ഉണ്ടായിരിക്കണം.അവർ അത് നോക്കുന്ന സമയത്ത് എന്റെ മുഖം അവരുടെ മുന്നിൽ തെളിഞ്ഞ് വരണം.”

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്