ടെസ്റ്റ് ടീമിൽ അവനെ ഉൾപെടുത്താതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല, അവസരം കൊടുത്താൽ ചെക്കൻ തകർക്കും: വിക്രം റാത്തോർ

അവസരം ലഭിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനായി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന താരമായി റിങ്കു സിംഗിനെ സ്ഥാനം ഒഴിയുന്ന ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈറ്റ് ബോൾ ഫോർമാറ്റുകളിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച 26-കാരൻ ഇതുവരെ 20 ടി20കളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഫിനിഷർ എന്ന നിലയിൽ 83.20 ശരാശരിയും 176.27 സ്‌ട്രൈക്ക് റേറ്റുമുള്ള ഒരു സെൻസേഷണൽ ടി20 റെക്കോഡാണ് റിങ്കുവിൻ്റെ പേരിലുള്ളത്. 2024 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ട്രാവലിംഗ് റിസർവിലായിരുന്നു റിങ്കു സ്ഥാനം കണ്ടെത്തിയത്. പിടിഐയുമായുള്ള സംഭാഷണത്തിൽ റാത്തൂർ ഇങ്ങനെ പറഞ്ഞു.

“നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത് ഞാൻ കാണുമ്പോൾ, റിങ്കുവിന് ഒരു വിജയകരമായ ടെസ്റ്റ് ബാറ്ററാകാൻ കഴിയാത്തതിൻ്റെ സാങ്കേതിക കാരണങ്ങളൊന്നും എനിക്ക് കണ്ടെത്താനായില്ല. ടി20 ക്രിക്കറ്റിൽ അദ്ദേഹം തൻ്റെ പേര് ഒരു മികച്ച ഫിനിഷർ ആയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ നിങ്ങൾ അവൻ്റെ ഫസ്റ്റ് ക്ലാസ് റെക്കോർഡ് നോക്കുകയാണെങ്കിൽ അവനവിടെ മികച്ച ശരാശരിയിൽ കളിക്കാൻ സാധിക്കുന്നുണ്ട്. അവനു ടെസ്റ്റിലും വിജയിക്കാൻ സാധിക്കും.”

ഐപിഎല്ലിലെയും ടി 20 ഐകളിലെയും തകർപ്പൻ പ്രകടനത്തിന് പേരുകേട്ടെങ്കിലും, റിങ്കു സിംഗ് ഒരു മികച്ച ഫസ്റ്റ് ക്ലാസ് റെക്കോർഡിന് ഉടമയാണ്. ഉത്തർപ്രദേശിനായി റെഡ് ബോൾ ഫോർമാറ്റിൽ 47 ഔട്ടിംഗുകളിൽ നിന്ന് ഏഴ് സെഞ്ച്വറികൾ സഹിതം 54.70 ശരാശരിയാണ് താരം നേടിയിട്ടുള്ളത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ