ഒരു ദിവസം എത്ര ലിറ്റർ പാൽ കുടിക്കുമെന്ന് രവി ശാസ്ത്രി? ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ

ഐപിഎൽ 2026 സീസണിൽ 15-കാരനായ വൈഭവ് സൂര്യവൻഷി നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ ബാറ്റിംഗിലൂടെ അഞ്ച് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് ഈ കൗമാരതാരം ചരിത്രം കുറിച്ചത്.

സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ: സീസണിലെ മികച്ച സ്ട്രൈക്ക് റേറ്റിനുള്ള പുരസ്കാരം. എമർജിംഗ് പ്ലെയർ ഓഫ് ദ സീസൺ: ഈ വർഷത്തെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം. സൂപ്പർ സിക്സസ് ഓഫ് ദ സീസൺ: ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരത്തിനുള്ള പുരസ്കാരം. എം.വി.പി (MVP) അവാർഡ്: ടൂർണമെന്റിലെ ഏറ്റവും മൂല്യവാനായ താരത്തിനുള്ള അവാർഡും വൈഭവ് സ്വന്തമാക്കി.

അഞ്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷം രവി ശാസ്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോഡിയത്തിലെത്തിയതായിരുന്നു വൈഭവ് സൂര്യവൻഷി. ഇതുപോലൊരു വലിയ വേദിയിൽ ഇത്രയും വലിയ നേട്ടത്തിലെത്തി നിൽക്കുമ്പോൾ എന്ത് തോന്നുന്നു എന്ന ശാസ്ത്രിയുടെ ചോദ്യത്തിന് ഉത്തരം എന്ത് പറയുമെന്ന് ആലോചിച്ചു ടെൻഷൻ തോന്നുന്നുവെന്നായിരുന്നു 15 കാരന്റെ മറുപടി. അതിന് നിന്റെ ഡിക്ഷ്ണറിയിൽ അങ്ങനെയൊരു വാക്കുണ്ടോ എന്നായി ശാസ്ത്രി.

ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യുന്ന വൈഭവ് ഒരു ദിവസം എത്ര പാൽ കുടിക്കുന്നുണ്ട് എന്നായിരുന്നു ശാസ്ത്രിക്ക് അറിയേണ്ട മറ്റൊരു കാര്യം. തമാശ രൂപത്തിലുള്ള ശാസ്ത്രിയുടെ ചോ​ദ്യമാണ് ആരാധകരിൽ ചിരിപടർത്തിയത്. ‘താൻ ഒരു ദിവസം എത്ര പാൽ കുടിക്കാറുണ്ട്’- ശാസ്ത്രിയുടെ ചോദ്യം കേട്ട് വൈഭവിനു ചിരി അടക്കാനായില്ല. ‘ഞാൻ ഇപ്പോൾ പാൽ കുടിക്കാറില്ല’- ചിരിച്ചു കൊണ്ട് താരം മറുപടി പറഞ്ഞു.

Latest Stories

ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മനുഷ്യശരീരം അവസാന സ്വത്തായ ഒരു സമൂഹത്തിന്റെ ദുഃഖഗാഥ

ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കാൻ തയ്യാറെടുത്ത് കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ഡൽഹിയിൽ സമരം; അണിചേരാൻ ആഹ്വാനം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം; ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറവ് വരുത്തണം : കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

'വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു'; പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പിണറായി വിജയന്‍റെ ഡ്രൈവർ