Ipl

അയാളുടെ ആത്മവിശ്വാസം വെറും പൂജ്യമാണ്, സൂപ്പർ താരത്തെ കുറിച്ച് പിയുഷ് ചൗള

ഈ വർഷത്തെ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നാണ് ഗുജറാത്ത് ടൈറ്റൻസ്. ‘എവിടെയും ഈ ടീം എത്തില്ല’ എന്ന് പറഞ്ഞ് കളിയാക്കിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ടീം ഇതുവരെ നടത്തിയത്. എന്നാൽ ഗുജറാത്തിന്റെ നിരയിൽ ഒരു പോരായ്‌മ ആയിട്ട് നിൽക്കുന്നത് വിജയ് ശങ്കർ. ഇപ്പോൾ ഇതാ താരത്തിന്റെ ആത്മവിശ്വാസം നഷ്ടപെട്ടിരിക്കുകയാണെന്ന് പറയുകയാണ് പിയുഷ് ചൗള. ഇങ്ങനെ ഫോമിന്റെ ലക്ഷണം പോലും കാണിക്കാത്ത താരത്തിന് ഗുജറാത്ത് ടീം പിന്തുണ തുടരുന്നത് വലിയ ആശ്ചര്യകരമാണെന്ന് ചൗള പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസ് വലിയ പ്രതീക്ഷയിലാണ് = 1.40 കോടിക്ക് വിജയ് ശങ്കറിനെ വാങ്ങിയത്, എന്നാൽ ഇതുവരെ ഫോമിൽ ഏതാണ് താരത്തിന് സാധിച്ചിട്ടില്ല ഈ സീസണിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 19 റൺസ് നേടിയ 31-കാരന്റെ ശരാശരി 4.75 ആണ്. ഐപിഎൽ 2022ൽ ഇതുവരെ ഒരു തവണ മാത്രമാണ് താരം ഇരട്ട സംഖ്യയിലെത്തിയത്.

“നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അദ്ദേഹം പ്രകടനം നടത്തിയിട്ടില്ലാത്തതിനാൽ ഫ്രാഞ്ചൈസി അദ്ദേഹത്തെ കൂടുതൽ പിന്തുണയ്‌ക്കുന്നത് എന്തിനാണ്. 10 റൺസ് മാത്രമേ എടുത്തിട്ട് ഉള്ളത് എങ്കിൽ പോലും അത് ഹിറ്റ് ചെയ്യുന്ന രീതി കണ്ടാൽ മനസിലാവും അയാൾ ടച്ചിലാണോ അല്ലയോ എന്ന് , വിജയുടെ ആത്മവിശ്വാസം വെറും പൂജ്യമാണ്.”

ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയാണ് ഗുജറാത്തിന്റെ എതിരാളികൾ. വിജയ്ക്ക് ഇനി അവസരം കൊടുക്കരുതെന്നാണ് ആരാധകരും പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി