ഹെന്റമ്മോ ഇവന്റെ ഓരോ കുസൃതികളെ, സർഫ്രാസിന്റെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ ഡ്രസിങ് റൂമിൽ സംഭവിച്ചത്..., വീഡിയോ വൈറൽ

ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ യുവ ബാറ്റിംഗ് സെൻസേഷൻ സർഫ്രാസ് ഖാൻ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി തികച്ചു. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ അത് അദ്ദേഹം ആഘോഷിച്ച രീതിയും സഹ താരങ്ങളുടെ സന്തോഷ നിമിഷങ്ങൾ അടങ്ങുന്ന വിഡിയോയുമൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകായണ്.

സർഫ്രാസ് ഖാൻ തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയത് ടിം സൗത്തിക്ക് എതിരെ നേടിയ ബൗണ്ടറിയിലൂടെ ആയിരുന്നു. മനോഹര ഷോട്ടുകൾ കളിച്ചുകൊണ്ട് ആരാധകരെ ആവേശഭരിതരാക്കിയ താരം നേടിയത് അർഹിച്ച നേട്ടം തന്നെയാണെന്ന് പറയാം. ഇന്നലെ അവസാന പന്തിൽ 70 റൺ നേടിയ കോഹ്‌ലി പുറത്തായ സാഹചര്യത്തിൽ സർഫ്രാസ് ക്രീസിൽ ഉറച്ച് മികച്ചൊരു ഇന്നിംഗ്സ് കളിക്കേണ്ടത് അത്യാവശ്യം ആയിരുന്നു എന്ന് പറയാം.

എന്തായാലും ഏറ്റവും നിർണായക നിമിഷത്തിൽ നേടിയ സെഞ്ച്വറി ആയത് കൊണ്ട് ആകണം സർഫ്രാസ് ആഘോഷം വേറെ ലെവലാക്കിയത്. സർഫ്രാസിന്റെ ആഘോഷം കണ്ട കോഹ്‌ലിയും രോഹിതും ഒകെ ചിരിയടക്കാൻ പാടുപെടുന്ന കാഴ്ചയും വിഡിയോയിൽ കാണാൻ സാധിക്കും. നിലവിൽ 125 റൺ നേടി സർഫ്രാസും 53 റൺ നേടി പന്തുമാണ് ക്രീസിൽ നിൽക്കുന്നത്. മത്സരം മഴ തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ കിവി സ്കോറിന് 12 റൺ അകലെ മാത്രമാണ് ഇന്ത്യ നിൽക്കുന്നത്.

എന്തായാലും അവിശ്വാസമായ ഒരു ജയം ഇവിടെ നിന്ന് നേടാനായാൽ അത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ജയമായി ഓർമിപ്പിക്കപ്പെടും.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും