ഇളയ ദളപതിയെ സന്ദര്‍ശിച്ച് തല; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസിനെ അടക്കിവാഴുന്ന തമിഴ് സൂപ്പര്‍ താരമാണ് വിജയ്. എം.എസ്. ധോണി ഏറെക്കാലം ക്രീസിനു മുന്നിലും പിന്നിലും രാജാവിനെ പോലെ വാണ ക്രിക്കറ്റ് താരവും. ആ വിജയ്‌യും ധോണിയും ആരാധകരെ ആവേശത്തിലാഴ്ത്തി ഒന്നിച്ചു. ചെന്നൈയിലാണ് ധോണിയും വിജയ്‌യും കൂടിക്കാഴ്ച നടത്തിയത്.

ഐപിഎല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈയിലുള്ള ധോണി പരിശീലനത്തിന് ഇടവേള കൊടുത്താണ് ഷൂട്ടിംഗ് സെറ്റിലെത്തി വിജയ്‌യെ കണ്ടത്. ഷൂട്ടിംഗ് വേദിയായ ഗോകുലം സ്റ്റുഡിയോയില്‍ അപ്രതീക്ഷിതമായെത്തിയ ധോണിയെ വിജയ് ഹാര്‍ദ്ദവമായി സ്വീകരിച്ചു. തന്റെ റൂമിലേക്ക് ധോണിയെ ആനയിച്ച വിജയ് കുറച്ചുസമയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി സംസാരിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വലിയ ആരാധകനാണ് വിജയ്. സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം കാണാന്‍ പലതവണ വിജയ് ഗാലറിയില്‍ എത്തിയിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും വിജയ് ആയിരുന്നു. കോവിഡ് ബാധ മൂലം ഐപിഎല്‍ നിര്‍ത്തിവെയ്ക്കുമ്പോള്‍ സൂപ്പര്‍ കിംഗ്‌സ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ ധോണിക്കായിരുന്നില്ല. അതിനാല്‍ത്തന്നെ മികവ് വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ധോണി ചെന്നൈയിലെത്തിയിരിക്കുന്നത്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ