'അവന്‍ വെറുതേ ഷോ കാണിക്കുകയാണ്'; ഗംഭീറിന്റെ ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം കെ. ശ്രീകാന്ത്. കഴിവുള്ള ചിലര്‍ അവഗണിക്കപ്പെടുന്നെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഓള്‍റൗണ്ടറുമായ ശിവം ദുബെയ്ക്കു മോശം പ്രകടനത്തിലും ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിനെ ചോദ്യം ചെയ്തു.

ഋതുരാജ് ഗെയ്ക്വാദിനു എന്തുകൊണ്ടാണ് ടീമില്‍ അവസരം കൊടുക്കാത്തത്? ഇന്ത്യന്‍ ടീമില്‍ ഉറപ്പായും കളിപ്പിക്കേണ്ട താരമാണ് അവന്‍. പക്ഷെ റുതുരാജിനു ടീമില്‍ അവസരമില്ല. സഞ്ജു സാംസണിനും ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല.

ഇവര്‍ക്കൊന്നും എന്തു കൊണ്ടാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കാത്തത്? ശിവം ദുബെയ്ക്കു എത്ര അവസരങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ദുബെയ്ക്കു മാത്രം മതിയോ? എല്ലാവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്.

സിറാജിനെയൊന്നും മികച്ചൊരു ബൗളറായി കാണാന്‍ സാധിക്കില്ല. അവന്‍ വെറുമൊരു ശരാശരി താരം മാത്രമാണ്. റണ്‍സ് വാരിക്കോരി നല്‍കുന്ന ബോളറാണ് സിറാജ്. ആര്‍സിബിയിലും അവന്‍ ഇങ്ങനെ തന്നെയായിരുന്നു. സിറാജിന്റെ സമീപനത്തോടു എനിക്കു യോജിപ്പില്ല.

അഗ്രസീവാണെന്നു കാണിക്കാന്‍ അവന്‍ വെറുതെ ഷോ കാണിക്കുകയാണ്. സിറാജ് ജസ്പ്രീത് ബുംറയെ കണ്ടു പഠിക്കണം. നന്നായി ബൗള്‍ ചെയ്യാതെ വെറുതെ ഗ്രൗണ്ടില്‍ ആളാവാന്‍ നോക്കിയിട്ടു കാര്യമില്ല-
ശ്രീകാന്ത് വ്യക്തമാക്കി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം