'അവന്‍ യഥാര്‍ത്ഥ മാച്ച് വിന്നര്‍, ടീമിലെടുക്കാതിരുന്നത് അത്ഭുതപ്പെടുത്തി'; ഏഷ്യാ കപ്പിനുള്ള ടീം സെലക്ഷനെതിരെ മുന്‍ താരം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ഉള്‍പ്പെടുത്താത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാല്‍. ചാഹലിനെ ടീമിലെടുക്കാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും അവന്‍ യഥാര്‍ത്ഥ മാച്ച് വിന്നറാണെന്നും മദന്‍ ലാല്‍ പറഞ്ഞു.

സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ടീമിലെടുക്കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം, അവന്‍ യഥാര്‍ത്ഥ മാച്ച് വിന്നറാണ്. ഒരു റിസ്റ്റ് സ്പിന്നറെ മാത്രമെ ടീമിലെടുക്കൂ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്ക് കാട്ടിയിട്ടുള്ള ചാഹലിനെപ്പോലൊരു മാച്ച് വിന്നറെ ടീമിലെടുത്തില്ല.

അക്‌സര്‍ പട്ടേല്‍ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി മികച്ച പ്രകടനമാണ് നടത്തുന്നത്. അയാളെ വിമര്‍ശിക്കുകയല്ല, പക്ഷെ അക്‌സര്‍ ചെയ്യുന്ന കാര്യം തന്നെയാണ് രവീന്ദ്ര ജഡേജയും ചെയ്യുന്നത്. വലിയ മത്സരങ്ങള്‍ ജയിക്കാന്‍ വിക്കറ്റ് എടുക്കാന്‍ കഴിയുന്നവര്‍ വേണം.

കെ എല്‍ രാഹുല്‍ കായികക്ഷമത വീണ്ടെടുത്തോ എന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കും ടീം മാനേജ്‌മെന്റിനും ഉറപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. രാഹുലിന് പരിക്കുണ്ടെന്ന് പറയുന്നു. പരിക്കാണോ ചെറിയ വേദന വല്ലതുമാണോ, അക്കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തുറന്നു പറയണമായിരുന്നു. അതുപോലെ ശ്രേയസ് അയ്യരെയും ടീമിലെടുത്തിട്ടുണ്ട്.

അയ്യരുടെ ഫിറ്റ്‌നെസിന്റെ കാര്യത്തിലും യാതൊരു ഉറപ്പുമില്ല. അവര്‍ രണ്ടുപേരും പരിക്കില്‍ നിന്ന് മോചിതരായശേഷം ഇതുവരെ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. കളിക്കാനുള്ള കായികക്ഷമത തെളിയിച്ചശേഷം വേണമായിരുന്നു അവര്‍ രണ്ടുപേരെയും ടീമിലെടുക്കാന്‍. കാരണം, നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതും മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്- മദന്‍ ലാല്‍ പറഞ്ഞു.

Latest Stories

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു